വീട്ടമ്മയെ  മകന്റെ കൂട്ടുകാരൻ  കൊന്നു ജനാലയിൽ  കെട്ടിത്തൂക്കി 

മൊബൈൽ ഫോൺ വാങ്ങുന്നതിനായാണ് ഇയാള്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചത്.

0

ആലപ്പുഴ : ആലപ്പുഴയില്‍ വീട്ടമ്മയെ ക‍ഴുത്ത് ഞെരിച്ച് കൊന്ന് ജനാലയിൽ കെട്ടിത്തൂക്കി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസിയാൻ കൊല്ലപ്പെട്ടത്  സംഭവവുമായി ബന്ധപ്പെട്ട്  കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന്‍റെ സുഹൃത്തായ പത്തൊൻപതുകാരൻ പിടിയിലായി.  പുത്തൻ വീട്ടിൽ ജെറിൻ രാജുവാണ് പൊലീസിന്‍റെ പിടിയിലായത്.

തുളസിയുടെ വീട്ടിലെ അലമാരയിൽ നിന്ന് ജെറിൻ പണം മോഷ്ടിക്കാന്‍ ശ്രമിക്കുകയും  ഇത് കണ്ട് തടയാന്‍ ശ്രമിച്ച തുളസിയെ  കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. മരണം ഉറപ്പായതോടെ ജനാലയിൽ കെട്ടിത്തൂക്കി തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുളകുപൊടി വിതറി.  മൊബൈൽ ഫോൺ വാങ്ങുന്നതിനായാണ് ഇയാള്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചത്.

നേരത്തെ തുളസി്യുടെ മരണം ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ പിന്നീട്,  സംഭവം കൊലപാതകമാണെന്നു തെളിയുകയായിരുന്നു.ജെറിൻറെ സുഹൃത്താണ് മരിച്ച തുള സിയുടെ മകന്‍. ഇയാൾ നേരത്തെ ക‌ഞ്ചാവ് കേസിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി

You might also like

-