സീറ്റുപ്രശ്നത്തിൽ മുന്നണി വിടില്ല എൻ സി പി എൽ എഫ് ൽ തന്നെ
ഇത്തരം വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ആരും കരുതുന്നില്ല
കോഴിക്കോട്: ഇടതു മുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻസിപിക്ക് ഇല്ലെന്നും മാണി സി. കാപ്പന് പാലാ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. പാലായിൽ മത്സരിച്ച് വന്നത് എൻസിപിയാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി യുഡിഎഫിൽ പോകുകയാണെങ്കിൽ പാർട്ടി ഉപേക്ഷിക്കുമെന്ന വാർത്തയും ശശീന്ദ്രൻ തള്ളി.ഇപ്പോൾ നടക്കുന്ന ചർച്ച അനവസരത്തിലാണ്. ഇത്തരം വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സീറ്റ് കാര്യത്തിൽ എൽ ഡി എഫ് വിടുന്ന പ്രശനം ഉദിക്കുന്നില്ലന്നു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു
അതേസമയം എന്‍.സി.പി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും.
അതേസമയം മുന്നണി മാറ്റത്തെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ്.ടി.പി പീതാംബരന് പറഞ്ഞു. ജോസ് കെ. മാണിക്ക് പാല സീറ്റ് വാക്ദാനം ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നത്. യു.ഡി.എഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു