മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽആദിവാസി യുവാവിന് പരുക്കേറ്റു.
വയനാട് വീണ്ടും കടുവയിറങ്ങി. മീനങ്ങാടി ചൂരിമലയിൽ കടുവ വളർത്തുമൃഗത്തെ പിടികൂടി. കടുവയ്ക്കായി വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ദിവസം കടുവയിറങ്ങിയിരുന്നു
ചാലക്കുടി | മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനുമയൈ വനത്തിനുള്ളിൽ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു.
അതേസമയം വയനാട് വീണ്ടും കടുവയിറങ്ങി. മീനങ്ങാടി ചൂരിമലയിൽ കടുവ വളർത്തുമൃഗത്തെ പിടികൂടി. കടുവയ്ക്കായി വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ദിവസം കടുവയിറങ്ങിയിരുന്നു. കാർ യാത്രികരാണ് കടുവയെ കണ്ടത്. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.
വയനാട്ടിൽ വന്യമൃഗ- മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെ ജില്ലയിലെ കടുവകളുടെ കണക്ക് വനം വകുപ്പ് പുറത്തുവിട്ടു. 2023ലെ കണക്ക് പ്രകാരം വയനാട്ടിൽ 84 കടുവകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ആറ് എണ്ണത്തിനെ പിടികൂടിയിട്ടുണ്ട്. 2023 ഏപ്രില്‍ മാസം മുതല്‍ ഇതുവരെയായി 3 കടുവകള്‍ മരിച്ചെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.