പൊലീസിലെ അടിമപ്പണി പട്ടിക വേണമെന്ന് മുഖ്യമന്ത്രി
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: പോലീസുകാരെ കൊണ്ട്എ ഡി ജി പി അടിമപ്പണി ചെയ്യിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. ഇവരുടെ വാഹനങ്ങളുടെ കണക്കും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഉന്നത ഉദ്യോഗസ്ഥർ പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.