കെഎസ്‌ആര്‍ടിസിക്ക്പുതിയ ഇലക്ട്രിക് ബസ്

പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്താനുള്ള ആദ്യ വണ്ടി ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി.

0

തിരുവനതപുരം :കെഎസ്‌ആര്‍ടിസിക്ക് പുതിയ മുഖം നൽകുന്ന ഇലക്ട്രിക് ബസ് തലസ്ഥാനത്തെത്തി. ഇൗ മാസം 18ന് തിരുവനന്തപുരത്താകും പരീക്ഷണാടിസ്ഥാനത്തിലുള്ള ബസ്സിന്‍റെ സർവ്വീസ് ആരംഭിക്കുക. ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ബസ്സിന്‍റെ പ്രത്യേകതയാണ്.
ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ് ഉൾപ്പെടെയുള്ള സവിശേഷതകളും ബസ്സിന്‍റെ പ്രത്യേകതയാണ്. പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി കൂടി വരുന്നത് പോതുജനങ്ങളെ എന്നപോലെ തന്നെ കഷ്ടത്തിലാക്കുന്നത് കെഎസ്‌ആര്‍ടിസിയെ കൂടിയാണ്.
ഈ സാഹചര്യത്തിലാണ് ഇലക്‌ട്രിക് ബസുകളുമായി കെ എസ് ആര്‍ ടി സി പുതിയ ചരിത്രമെഴുതാന്‍ തയ്യാറാകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്താനുള്ള ആദ്യ വണ്ടി ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി.

40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങൾ ബസ്സിന്‍റെ പ്രത്യേകതകളാണ്. ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും മേൻമയാണ്.ഈ മാസം 18 മുതലാണ് തിരുവനന്തപുരം സിറ്റിയില്‍ പൂര്‍ണമായും വൈദ്യുതിൽ ചാർജ്ജ് ചെയ്ത് ഓടുന്ന ബസ് നിരത്തിലിറങ്ങുക. പതിനഞ്ചു ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ്.
പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസ്സുകള്‍ ഇവിടെയും നടപ്പാക്കാനാകും. ഡീസല്‍ ബസ്സുകള്‍ ക്രമേണ കുറയുകയും ചെയ്യുമെന്നും സിഎംഡി ടോമിൻ ജെ.തച്ചങ്കരി വ്യക്തമാക്കി.
ബസിനു നല്‍കുന്ന വൈദ്യുതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭിക്കും.
തെലുങ്കാന, ഹിമാചല്‍ , മുംബൈ എന്നിവിടങ്ങളിലും ഇലക്‌ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടകയിലെ വെറ്റ് ലീസ് മാതൃകയില്‍ തന്നെയാണ് സംസ്ഥാനത്തും ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്.

You might also like

-