നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് അജയ് മണിക് റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്

0

ഡൽഹി :നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് മണിക് റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്.പ്രതിയെന്ന നിലയില്‍ കേസിലെ രേഖകള്‍ കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ദിലീപ് ഹരജി നല്‍കിയത്. അതിനാല്‍ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ഹരജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ‌എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടന്‍ ദിലീപ് ദുരുപയോഗം ചെയ്യും. അതുകൊണ്ട് തന്നെ മെമ്മറി കാര്‍ഡ് നല്‍കരുതെന്ന് കാണിച്ച് നടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. മുദ്രവെച്ച കവറും നടി കോടതിക്ക് കൈമാറിയിട്ടുണ്ട്.

കേസില്‍ കക്ഷി ചേര്‍ക്കണമെന്നും നടി ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ‍ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് നടി കോടതിയിലെത്തിയത്. ദിലീപിന്റെ ഹരജി ജസ്റ്റിസ് അജയ് മണിക്റാവു ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കും. ‌ഇരയുടെ സ്വകാര്യത ഹനിക്കുന്നത് ദിലീപിന്റെ ആവശ്യമാണെന്ന് കാണിച്ച് വിചാരണക്കോടതിയും ഹൈക്കോടതിയും നേരത്തെ ദിലീപിന്റെ ഹരജി തള്ളിയിരുന്നു