ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര് മരിച്ചു. പൗരി ഗഡ്വാള് ജില്ലയിലെ നൈനിദണ്ഡ ബോക്കിലെ പിപാലി-ഭുവന് മോട്ടോര്‍വേയിലായിരുന്നു അപകടം. 12 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
. ദേശീയ ദുരന്ത പ്രതികരണ സേനാ (എൻ.ഡി.ആർ.എഫ്) സംഘവും രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്നു.
ഭുവനിലെ രാം നഗറിലേക്കുള്ള ബസ്സിൽ 45 യാത്രക്കാർ സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ. അപകടം, യാത്രക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ല.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ എണ്ണം വർധിക്കുമെന്ന് ഗഡ്വാൾ കമ്മീഷണർ ദിലീപ് ജവാൽക്കർ പറഞ്ഞു.45 പേര് അപകടസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 28 സീറ്റുള്ള ബസില്‍ നൂറിലധികം പേരാണ് യാത്ര ചെയ്തിരുന്നതെന്നാണു സൂചന. ജില്ലാ ദുരന്തനിവാരണ സമിതി 45 പേരുടെ മരണം സ്ഥിരീകരിച്ചു.