അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം: കൊലപാതകം ആസൂത്രണം ചെയ്തത് കൊച്ചിയില്‍ രഹസ്യകേന്ദ്രത്തില്‍ വച്ച്;
കേസില്‍ പിടിയിലായ ഏഴ് പേരില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
കൊച്ചി : കേസില്‍ പിടിയിലായ ഏഴ് പേരില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അഭിമന്യുവിനെ കൊലപ്പെടുത്തണം എന്ന ഉദ്യോശത്തോടെ ചെയ്ത ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികളായ മുഴുവന്‍ എസ്ഡിപിഐ പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.കൊലയ്ക്ക് പെയോഗിച്ച ആയുധങ്ങളും രീതികളുമെല്ലാം പരിശീലനം ലഭിച്ചവര്‍ ചെയ്ത കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തം. കഴിഞ്ഞ മാര്‍ച്ച് 29ന് ഹാദിയ കേസുമായി ബന്ധപ്പെട് ഹൈക്കോടതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരും സംഘത്തില്‍ ഉണ്ടെന്നാണ് സൂചന.ഇവര്‍ കൊച്ചിയില്‍ രഹസ്യ കേന്ദ്രത്തില്‍ വച്ച് കൊലപാതകം ആസൂത്രണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരെ സംസ്ഥാന നേതൃത്വം ഏകോപിപ്പിച്ച് അജണ്ട നടപ്പാക്കി.കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളേജിലെ അവസാന വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെയും സംഘത്തെയും പിടികൂടാനായി പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
മുഹമ്മദിനെയും അറസ്റ്റിലായ ഫറൂഖിനെയും കോളേജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തു.അതിനിടെ പിടിയിലായ സൈഫുദ്ദീന്‍, നവാസ് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ വിവിധ സ്‌ക്വാഡുകള്‍ തിരിഞ്ഞാണ് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.