ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു.

മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ഇടുക്കിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0

ഇടുക്കി| ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരിച്ചത്. മുരിക്കാശേരി രാജമുടി മാർസ്‌ലീവ കോളജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയാണ്.സുഹൃത്തുക്കൾക്കൊപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ഇടുക്കിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥിയായ അഭിജിത്ത് റാന്നി സ്വദേശിയാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

-