ദക്ഷിണ കൊറിയയിലെ ലോവിൻ ആഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് 149 മരണം

ഇടുങ്ങിയ തെരുവുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ചില ആളുകൾക്ക് ഹൃദയസ്തംഭനം ഉണ്ടായതായി യോനാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിയോളിലെ ഇറ്റവോൺ പരിസരത്ത് ശ്വസിക്കാൻ ബുദ്ധിമുട്ട് റിപ്പോർട്ട് ചെയ്ത 81 പേരെയെങ്കിലും എമർജൻസി ഉദ്യോഗസ്ഥർ സഹായിച്ചു.

0

സിയോൾ | കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഏറ്റവും വലിയ ഹലോവിൻ ആഘോഷത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 149 മരണം.സിയോളിലെ ഇറ്റാവോൺ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 65 പേർക്ക് കൂടി പരിക്കേറ്റതായി യോങ്‌സാൻ ഫയർ സ്റ്റേഷൻ മേധാവി ചോയ് സുങ്-ബീം സംഭവസ്ഥലത്ത് നടത്തിയ ഒരു വാർത്താലേഖകരോട് പറഞ്ഞു . ശനിയാഴ്ച രാത്രി സിയോളിലെ ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ ഇടവഴിയിലൂടെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ ഇടിച്ചുകയറുന്നതിനിടെ ആയിരുന്നു അപകടം. മരിച്ചവരിൽ കൂടുതലും കൗമാരക്കാരും യുവാക്കളുമാണ്.കുറഞ്ഞത് 76 പേർക്ക് പരിക്കേറ്റതായും യോങ്‌സാൻ-ഗു ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവി ചോയ് സിയോങ്-ബം പറഞ്ഞു

@Reuters
South Korea’s Yoon declares national mourning period over stampede, Yonhap reports reut.rs/3SOL7Pw
Image
ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഹലോവീൻ ആഘോഷം ആസ്വദിക്കാൻ ഇറ്റവോൺ നിശാക്ലബ് ജില്ലയിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു. കോവിഡ് മഹാമാരി സമയത്ത് ഏർപ്പെടുത്തിയ ആൾക്കൂട്ട പരിധിയും ഫേസ്മാസ്ക് നിയമങ്ങളും എടുത്തുകളഞ്ഞതിന് ശേഷം ഉണ്ടായ ആഘോഷത്തിൽ പങ്കെടുക്കാൻ നാട്ടുകാർ ഇരച്ചുകയറുകയായിരുന്നു. ദുരന്തം സംഭവിക്കുന്നതിനും മുമ്പുതന്നെ, ഇടുങ്ങിയ തെരുവുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ചില ആളുകൾക്ക് ഹൃദയസ്തംഭനം ഉണ്ടായതായി യോനാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിയോളിലെ ഇറ്റവോൺ പരിസരത്ത് ശ്വസിക്കാൻ ബുദ്ധിമുട്ട് റിപ്പോർട്ട് ചെയ്ത 81 പേരെയെങ്കിലും എമർജൻസി ഉദ്യോഗസ്ഥർ സഹായിച്ചു. എന്നാൽ വാതക ചോർച്ചയോ തീപിടുത്തമോ ഉണ്ടായതായുള്ള ആദ്യ റിപോർട്ടുകൾ തള്ളിക്കളഞ്ഞു.

പോലീസ് പ്രദേശം അടച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ വീഡിയോകളിൽ ഹലോവിൻ വസ്ത്രങ്ങൾ ധരിച്ച ആളുകൾ തെരുവുകളിലും സ്‌ട്രെച്ചറുകളിലും കിടക്കുന്നത് കാണാമായിരുന്നു. ആദ്യം പ്രതികരിച്ചവർ സഹായങ്ങൾ നൽകുകയും പരിക്കേറ്റവരെ കൊണ്ടുപോകാൻ ആംബുലൻസുകൾ നിരക്കുകയും ചെയ്തു.

ഡസൻ കണക്കിന് ആളുകളെ സമീപത്തെ വൈദ്യസഹായ സംവിധാനങ്ങളിലേക്കു മാറ്റിയതായി യോങ്‌സാൻ ഹെൽത്ത് സെന്റർ മേധാവി ചോയ് ജെ-വോൺ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റിയതായും അധികൃതർ കൂട്ടിച്ചേർത്തു.

0
You might also like