കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ സ്ഫോടനം മരണം 20 കവിഞ്ഞു

രണ്ട് സ്ഫോടനങ്ങളിലായി ആകെ 20 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്

0

കാബൂൾ :അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും സ്ഥിരീകരിച്ചു.

രണ്ട് സ്ഫോടനങ്ങളിലായി ആകെ 20 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം.ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. 30 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. ഇവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന് വ്യക്തമല്ല.

മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് അമേരിക്കൻ സൈനികരുണ്ട്. മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ ഇന്നലെ ആക്രമണം നടക്കുമെന്നാണ് വിവരം നൽകിയത്. എന്നാൽ ഇന്നാണ് ആക്രമണം നടന്നിരിക്കുന്നത്

U.S. officials strongly believe ISIS-Khorasan behind Kabul attack – source familiar with briefings reut.rs/3gx6EvB

Image

You might also like

-