ആഡംബര കപ്പലിൽ ലഹരി പാർട്ടി ആര്യൻ ഖാന് ജാമ്യമില്ല

എൻ ന്ഡിപിഎസ് ആക്റ്റിനു കീഴില്‍ വരുന്നതിനാല്‍ ഒരു പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണ് ഇതെന്ന് എന്‍സിബിക്കുവേണ്ടി ഹാജരായ എഎസ്‍ജി അനില്‍ സിംഗ് വാദിച്ചു. എന്നാല്‍ ആര്യന്‍ ഖാനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം ഇന്നലെ ഇതേ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എൻസിബി കസ്റ്റഡിയിലെ ചോദ്യംചെയ്യൽ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി. നിലനിൽക്കുന്നതല്ല എന്ന കാരണത്താലാണ് അപേക്ഷ കോടതി നിരാകരിച്ചത് . പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ആര്യൻ ഖാനും മറ്റ് പ്രതികളും നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്

0

മുംബൈ :ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ.എം നേർളികർ തള്ളിയത്

എൻ ഡി പി എസ് നിയമപ്രകാരം പ്രതികൾ സമർപ്പിച്ച അപേക്ഷ നിലനിൽക്കുന്നതല്ല എന്ന കാരണത്താലാണ് അപേക്ഷ കോടതി നിരാകരിച്ചത് . പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ആര്യൻ ഖാനും മറ്റ് പ്രതികളും നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്.

ആര്യൻ ഖാണ് ഉൾപ്പെടെയുള്ള പ്രതികള്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അഭിഭാഷകൻ വാദിച്ചു. ആര്യൻ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു എൻ.സി.ബി വാദം. “അവർ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളാണ്… തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്.” അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു. ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയം ലഭിച്ചതിനാൽ ഇനി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്ന് ആര്യൻ ഖാന് വേണ്ടി ഹാജരായ സതീഷ് മനേഷിൻഡെ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരെ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്.

You might also like

-