“തെരെഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ശക്തിക്കുമുന്‍പിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യവുമില്ല.ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരിചയമുണ്ടായേക്കാം. ആ പരിപ്പ് ഇവിടെ വേവില്ല

0

തിരുവനന്തപുരം :ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മാന്യത വിട്ട് പെരുമാറിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ശക്തിക്കുമുന്‍പിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യവുമില്ല.ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരിചയമുണ്ടായേക്കാം. ആ പരിപ്പ് ഇവിടെ വേവില്ല. ഇത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയേയും കോണ്‍ഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജന്‍സികള്‍ നടത്തേണ്ടതെന്നും മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നുവെന്നും ഫെബ്രുവരി 28ന് നിര്‍മല സീതാരാമന്‍ കിഫ്ബിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ വിലപ്പോവില്ലെന്ന് മനസിലാക്കി തന്‍റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്‍റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉന്നയിച്ച നേതാവെന്ന ബഹുമതി ചെന്നിത്തലക്കാണെന്നു മുഖ്യമന്ത്രിപറഞ്ഞു . കേരളത്തിന്‍റെ വികസനത്തിന് മാർഗരേഖയുണ്ടാക്കി ആസൂത്രണത്തോടെയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. അതിന് പറ്റാവുന്ന തടസമെല്ലാം പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയുണ്ടാക്കിയിട്ടുണ്ട്.കേന്ദ്ര ഏജൻസികളുടെ അന്വേഷണം ബി.ജെ.പി-സി.പി.എം ബന്ധത്തിന്‍റെ തെളിവാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. യു.ഡി.എഫും ബി.ജെ.പിയും ഒരേ വികാരത്തോടെയാണ് സർക്കാരിനെ ആക്രമിച്ചത്. ഏതെല്ലാം കള്ളക്കഥകളാണ് മെനഞ്ഞത്, ഇപ്പോൾ അതൊക്കെ എവിടെ…? മുഖ്യമന്ത്രി ചോദിച്ചു.

സർക്കാരുമായി ബന്ധമുള്ള ഒരാൾക്കെങ്കിലും സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞോ..? ഏറ്റവും കൂടുതൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച നേതാവെന്ന ബഹുമതി ചെന്നിത്തലക്ക് കൊടുക്കണം. ഇന്ത്യയിലെമ്പാടും ബി.ജെ.പിയിലേക്ക് കടകാലിയാക്കൽ വിൽപ്പന നടത്തുന്ന പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം.

സർക്കാരിനെ ആക്രമിച്ചോളൂ,അത് നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന്‍റെ കടക്കൽ കത്തിവെച്ചാകരുത്. അതിന് ഞങ്ങൾ അനുവദിക്കില്ല. കിഫ്ബിക്കായി സമാഹരിച്ച തുക കേരളത്തിൽ തന്നെ ചെലവഴിക്കും. സർക്കാർ നടത്തിയ വികസനത്തിന്‍റെ മുഖമുദ്രകൾ സംസ്ഥാനത്തുടനീളം കാണാം. ഇവ സ്വയം സംസാരിക്കുന്ന തെളിവുകളാണ്. വാചകങ്ങളിലൂടെ പറഞ്ഞറിയിക്കേണ്ടതില്ല, ജനങ്ങൾ കാണുന്നുണ്ട്. വികസനം നടക്കുന്നുവെന്ന് അംഗീകരിക്കാൻ മടിയുള്ള കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണുള്ളത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

You might also like

-