പ്രണയിച്ച് വിവാഹം ദമ്പതികൾക്ക് നേരെ കൊയിലാണ്ടിയിൽ ഗുണ്ടാ ആക്രമണം

കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാ ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളെ ഇന്നലെ വൈകിട്ടാണ് ആക്രമിച്ചത്. അക്രമികള്‍ എത്തിയത് വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായാണ്.  വധുവിന്‍റെ രണ്ട് അമ്മാവന്‍മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

0

കോഴിക്കോട്: കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. ഗുണ്ടാസംഘത്തിന്‍റെ പക്കൽ വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങലുമായി എത്തിയ സംഘം വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി അടിച്ചുതകർത്തു .വടിവാളുമായി എത്തിയ ഗുണ്ടകൾ ഗുണ്ടകൾ പട്ടാപ്പകൽ വരനെയും സംഘത്തെയും വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. മണിക്കൂറുകളോളം പെരുവഴിൽ സംഘർഷം സൃഷ്ടിക്കുകയും നാട്ടുകാരെയടക്കം ഭീക്ഷണിപ്പെടുത്തി ഉപദ്രവിക്കുകയൂം ചെയ്തു .

കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിർപ്പിന്‍റെ പശ്ചാത്തലത്തിൽ റജിസ്റ്റർ വിവാഹമായിരുന്നു നടത്തിയത്. ആ യുവാവിനെ പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവരാണ് വീട്ടിൽ കയറി വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ചത്. നാട്ടുകാർ പലരും നോക്കി നിൽക്കവേയാണ് യുവാവിനെ ഇവർ വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയും വരൻ സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തത്.

നാട്ടുകാർ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവർ വരനും മറ്റ് മൂന്ന് സുഹൃത്തുക്കളും സ‌ഞ്ചരിച്ച കാർ ത‍ടഞ്ഞ് മുൻവശത്തെ ചില്ല് തല്ലിപ്പൊളിച്ചു. കയ്യിൽ വടിവാളുമായാണ് ഇവർ സ്വാലിഹിനെ വഴിവക്കിൽ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരിൽച്ചിലരെത്തി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നു. അകത്തിരിക്കുന്ന സ്വാലിഹ് ഉൾപ്പടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി കാർ മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയിൽ പിന്നിലെ ചില്ലും ഇവ‍ർ തല്ലിത്തകർത്തു.

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെത്തന്നെയാണ് ഇവർ കാർ തടഞ്ഞുനിർത്തി ആക്രമിക്കുന്നതെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഇന്നലെ പരാതി നൽകിയിട്ടും പൊലീസ് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ തന്നെ ആരോപിക്കുന്നുണ്ട്. തെരുവിൽ ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും ഒരു ദിവസ്സം പിന്നിടുമ്പോഴും പോലീസ് യാതൊരു നടപ്പായിയും സ്വീകരിച്ചട്ടില്ല അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി ഡോ. ശ്രീനിവാസ് അറിയിച്ചു

 

You might also like

-