ഏഴുവയസ്സുകാരി കുട്ടിയെ പീഡിപ്പിച്ചു. ബന്ധുവായ 35 വയസ്സുകാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

ബന്ധുവിന്‍റെ വീട്ടില്‍ വച്ചായിരുന്നു പീഡനം. കുറച്ച് ദിവസങ്ങളായി കുട്ടി മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന കൌണ്‍സിലിംഗിലാണ് പീഡനവിവരം പുറത്ത് വന്നത്.

0

കൊല്ലം: അഞ്ചലിൽ ഏഴുവയസ്സുകാരി കുട്ടിയെ പീഡിപ്പിച്ചു. ബന്ധുവായ 35 വയസ്സുകാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരി പെൺകുട്ടിയെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നതായിട്ടാണ് കണ്ടെത്തിയത്. ബന്ധുവിന്‍റെ വീട്ടില്‍ വച്ചായിരുന്നു പീഡനം. കുറച്ച് ദിവസങ്ങളായി കുട്ടി മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന കൌണ്‍സിലിംഗിലാണ് പീഡനവിവരം പുറത്ത് വന്നത്. തുടർന്ന് മാതാവ് ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ അഞ്ചൽ പോലീസിനു വിവരം കൈമാറുകയായിരുന്നു. പിന്നാലെ പ്രതിയെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.കുട്ടിയുടെ അടുത്ത ബന്ധുവായ 35 വയസുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. അഞ്ചൽ സിഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

You might also like

-