പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം ,ഫയല്‍ പരിശോധന ആരംഭിച്ചു

ഉദ്യോഗസ്ഥര്‍ മുഴുവന്‍ ക്വാറന്‍റീനില്‍ പോയ സമയത്തും തീപിടുത്തമുണ്ടായ ദിവസം പ്രോട്ടോക്കോള്‍ ഓഫിസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെത്തിയോ എന്നതിലും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു

0

തിരുവനന്തപുരം :സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം എ.കൗശികന്‍റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വഷണസംഘം ഫയല്‍ പരിശോധന ആരംഭിച്ചു.ഉദ്യോഗസ്ഥര്‍ മുഴുവന്‍ ക്വാറന്‍റീനില്‍ പോയ സമയത്തും തീപിടുത്തമുണ്ടായ ദിവസം പ്രോട്ടോക്കോള്‍ ഓഫിസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെത്തിയോ എന്നതിലും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.പ്രോട്ടോക്കോള്‍ ഓഫിസിലെ ആകെ ഫയലുകള്‍, പേപ്പര്‍ഫയലുകള്‍ ,ഇ.ഫയലുകള്‍ എത്ര, തുടങ്ങിയവയാണ് പ്രാഥമികമായി അന്വേഷണസംഘം കണക്കെടുത്തത്.

പുതുതായി രണ്ടു സിസിടിവി ക്യാമറകള്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ സ്ഥാപിച്ചു. സിസിടിവി ക്യാമറ പ്രോട്ടോക്കോള്‍ ഓഫിസിലേക്ക് പോകുന്ന ഇടനാഴിയില്‍ മാത്രമാണ് മുൻപ് ഉണ്ടായിരുന്നത്. വകുപ്പ് തല സംഘത്തിന്‍റെ ആദ്യത്തെ ശുപാര്‍ശകളിലൊന്നാണ് സിസിടിവി ക്യാമറ വേണമെന്നുള്ളത്. അനുമതിയില്ലാതെ ആരും ഓഫിസിലേക്ക് പ്രവേശിക്കരുതെന്നുള്ള കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഓണാവധി കഴിയുന്നതിനു മുന്‍പ് ഫയല്‍ പരിശോധനയടക്കം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്‍റീനില്‍ പോയ സമയത്തും തീപിടുത്തമുണ്ടായപ്പോള്‍ ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെക്കൂടി ചേര്‍ത്ത് അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. ദുരന്തനിവാരണ കമ്മിഷണര്‍ എ.കൗശികന്‍റെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണ സംഘം പരിശോധനകള്‍ നടത്തുന്നത്. എ.ഡി.ജി.പി മനോജ് എബ്രാമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കേസ് ്ന്വേഷിക്കുന്നുണ്ട്.

You might also like

-