രാജ്യത്ത് 24 മണിക്കൂറിനിടെ 26,500 പേര്‍ക്ക് കോവിഡ് 475 പേർ മരിച്ചു

രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

0

ഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,500 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രോഗബാധിതരുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നു. 2,76,685 പേരാണ് നിലവില്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 4,95,513 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 475 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 21,604 ആയി. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ ഏറ്റവും അധികം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 2,30,599 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1,27,259 പേര്‍ രോഗമുക്തി നേടി. 93,652 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം തമിഴ്നാട്ടില്‍ 1,26,581 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 74,167 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. 46,480 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

You might also like

-