ആഭ്യന്തിര വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും

സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും വിമാനത്താവളങ്ങളിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയാതായി ദേശിയവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു

0

ന്യൂഡൽഹി : ലോക്ഇ ഡൗണിതുടർന്നു നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നു സിവിൽ ഏവിയേഷൻ അറിയിച്ചു . സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും വിമാനത്താവളങ്ങളിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയാതായി ദേശിയവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തുമാർച്ച് 17ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് സൂചന. രണ്ട് മണിക്കൂറിൽ കുറവ് യാത്രാ സമയമെടുക്കുന്നയിടങ്ങളിലേക്ക് വിമാന സർവീസ് ഉണ്ടാകില്ല. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സർവീസ് ഉണ്ടാകുമെന്നാണ് വിവരം. യാത്രക്കാർക്ക് മാസ്‌ക്, ആരോഗ്യ സേതു ആപ്പ് എന്നിവ നിർബന്ധമാക്കും. ഹ്രസ്വ ദൂരയാത്രകൾക്ക് വിമാനങ്ങളിൽ ഭക്ഷണവും വിളമ്പില്ല.

You might also like

-