കേരളത്തില്‍13 എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കെട്ടിവെച്ച പണം നഷ്ടമാകും

അല്‍ഫോണ്‍സ് കണ്ണന്താനം, തുഷാര്‍ വെള്ളാപ്പള്ളി എ.എന്‍ രാധാകൃഷ്ണന്‍, സി. കെ പത്മനാഭന്‍, രവീഷ തന്ത്രി കുന്‍താര്‍, കെ.വി സാബു, കെ.പി പ്രകാശ് ബാബു, ഉണ്ണികൃഷണന്‍ മാസ്റ്റര്‍, വി.ടി രമ, വി.കെ സജീവന്‍, ബിജു കൃഷ്ണന്‍, തഴവ സഹദേവന്‍, ടി.വി ബാബു എന്നിവര്‍ക്കാണ് കാശ് നഷ്ടമായത്.

0

തിരുവനതപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു സീറ്റ് പോലും കിട്ടാത്ത കേരളത്തിലെ എന്‍.ഡി.എ സഖ്യത്തിന് പലയിടത്തും കെട്ടി വെച്ച കാശ് പോലുംതിരികെ കിട്ടാത്ത അവസ്ഥയാണ്. അല്‍ഫോണ്‍സ് കണ്ണന്താനം, തുഷാര്‍ വെള്ളാപ്പള്ളി എ.എന്‍ രാധാകൃഷ്ണന്‍, സി. കെ പത്മനാഭന്‍, രവീഷ തന്ത്രി കുന്‍താര്‍, കെ.വി സാബു, കെ.പി പ്രകാശ് ബാബു, ഉണ്ണികൃഷണന്‍ മാസ്റ്റര്‍, വി.ടി രമ, വി.കെ സജീവന്‍, ബിജു കൃഷ്ണന്‍, തഴവ സഹദേവന്‍, ടി.വി ബാബു എന്നിവര്‍ക്കാണ് കാശ് നഷ്ടമായത്. എന്നാല്‍ സി.കൃഷ്ണകുമാര്‍, സുരേഷ് ഗോപി, കോട്ടയത്ത് പി. സി തോമസ്, കെ.എസ് രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് പണം തിരിച്ചു കിട്ടും. പോള്‍ ചെയ്ത വോട്ടിന്റെ സാധുവായ വോട്ടില്‍ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമേ പത്രിക സമര്‍പ്പിച്ച സമയത്ത് കെട്ടിവെച്ച തുക തിരിച്ചു കിട്ടുകയുള്ളൂ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടിയില്ലെങ്കിലും കേരളത്തില്‍ എന്‍.ഡി.എക്ക് ലഭിച്ച വോട്ടുകളുടെ ശതമാനത്തില്‍ നേരിയ തോതില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 2014 തെരഞ്ഞെടുപ്പില്‍ 10.33 ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 12.93 ശതമാനമായി ഉയര്‍ന്നിരിക്കയാണ്

You might also like

-