രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി.

രാഹുൽ ഗാന്ധി ഒരിക്കലും രണ്ടാമതൊരു സീറ്റിൽ മത്സരിക്കുമെന്ന കാര്യം പോലും തീരുമാനിച്ചിട്ടില്ല. ഇതിനു മുമ്പ് അദ്ദേഹം രണ്ട് സീറ്റിൽ മത്സരിച്ചിട്ടുമില്ല.

0

തിരുവനതപുരം :കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്ന ഒരു സൂചന പോലും താൻ നൽകിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

രാഹുൽ ഗാന്ധി ഒരിക്കലും രണ്ടാമതൊരു സീറ്റിൽ മത്സരിക്കുമെന്ന കാര്യം പോലും തീരുമാനിച്ചിട്ടില്ല. ഇതിനു മുമ്പ് അദ്ദേഹം രണ്ട് സീറ്റിൽ മത്സരിച്ചിട്ടുമില്ല. തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും രാഹുൽ മത്സരിക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് വയനാട്ടിൽ നിന്നും മത്സരിക്കണമെന്ന് താൻ ആവശ്യപ്പെട്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽ കേരളത്തിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന കാര്യത്തിൽ യുപിഎ ഘടകകക്ഷികളടക്കം രാഹുലിനെ എതിർപ്പ് അറിയിച്ചിട്ടുണ്ട്

You might also like

-