നമ ജപത്തിന്റെ മറവിൽ അക്രമം  ശബരിമലയുൾപ്പെടുന്ന പ്രദേശങ്ങൾ നിരോധനാജ്ഞ

0

പമ്പ : ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി സംഘപരിവാറും  വിവിധ  മതസങ്കടനകളും നടത്തിവന്ന   നാമജപ സമരം പമ്പയിലും നിലകളിലും  വാൻ അക്രമങ്ങളില്ലേക്ക് വഴിമാറിയതോടെ   പ്രദേശത്ത്  ജില്ലാകളറ്റർ  നിരോധനാജ്ഞ  പുറപ്പെടുവിച്ചു  നിലക്കൽ  പമ്പ  സന്നിധാനം  ഇലവുങ്കൽ  എന്നിവിടങ്ങളിൽ  നിരോധനാജ്ഞ ബാധകമായിരിക്കും . രാവിലെ മുതൽ  സമരക്കാർ   മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ  തടയുകയുംഅവർക്ക് നേരെ അക്രമം  അഴിച്ചുടുകയും ചെയ്തിരുന്നു  .ക്ഷേത്ര ദർശനത്തിന്  എത്തിയ സ്ത്രീകളെ കൈയേറ്റം ചേത പറഞ്ഞയക്കുകയും  ചെയ്‌തു

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിവിടുകയും ചെയ്തു.

You might also like

-