വയനാട്ടിൽ മാവോയിസ്റ്റുകൾ തൂക്കു ചുണ്ടി ദുരിതശ്വാസം സാധനങ്ങൾ തട്ടിയെടുത്തു

ദുരിതാശ്വാസ സഹായമായി കിട്ടിയ ആഹാരസാധനങ്ങളില്‍ പലതും മാവോയിസ്റ്റുകള്‍ കോണ്ടുപോയി. രണ്ടും മുന്നും ദിവസം ഇടവിട്ട് രാത്രിയില്‍ മാവോയിസ്റ്റുകള്‍ ഇവരെയെത്തുന്നുവെന്ന് നാട്ടുകാര്‍ പലതവണ പൊലീസിനെ അറിയിച്ചതാണ്. എന്നാല്‍, അന്വേഷണം കാര്യമായി നടന്നിട്ടില്ല

0

കല്പറ്റ : വയനാട്ടിലെ സുഗന്ധഗിരിയില്‍ രാത്രികാലങ്ങളില്‍ മാവോയിസ്റ്റുകള്‍ ദുരിതാശ്വസ സാമഗ്രികള്‍ തട്ടിയെടുക്കുന്നതായി ആദിവാസികള്‍. രണ്ടുമൂന്നുദിവസങ്ങളിടവിട്ട് ഗ്രാമത്തില്‍ തോക്കേന്തി മാവോയിസ്റ്റുകളെത്തി ഭീക്ഷണി പെടുത്തുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. പോലീസിലറിയിച്ചിട്ടുംകാര്യമായ അന്വേഷണമോന്നും നടക്കാത്തതിനാല്‍ വലിയ പേടിയിലാണ് ഇവരെല്ലാം.വയനാട്ടില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഏറ്റവുമധികം ദുരന്തമുണ്ടാക്കിയ പ്രദേശങ്ങളിലോന്നാണ് വൈത്തിരി താലൂക്കിലെ വനത്തോട് ചേര്‍ന്നുകിടക്കുന്ന സുഗന്ധഗിരി. ക്യാമ്പുകളില്‍ നിന്നും തിരികെയെത്തിയ 650ലധികം ആദിവാസികളുടെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. മാവോയിസ്റ്റുകള്‍ നിരന്തരം വീടുകയറി ഇറങ്ങുന്നതിനാല്‍ ഭീതിയോടെയാണ് ഇവിടെ ഉള്ളവര്‍ കഴിയുന്നത്.

തുക്കുചുണ്ടി ദുരിതാശ്വാസ സാധനങ്ങൾ തട്ടിയെടുത്തത് മാവോയിസ്റ്റുകള്‍ തന്നെയാണ് എന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. ദുരിതാശ്വാസ സഹായമായി കിട്ടിയ ആഹാരസാധനങ്ങളില്‍ പലതും മാവോയിസ്റ്റുകള്‍ കോണ്ടുപോയി. രണ്ടും മുന്നും ദിവസം ഇടവിട്ട് രാത്രിയില്‍ മാവോയിസ്റ്റുകള്‍ ഇവരെയെത്തുന്നുവെന്ന് നാട്ടുകാര്‍ പലതവണ പൊലീസിനെ അറിയിച്ചതാണ്. എന്നാല്‍, അന്വേഷണം കാര്യമായി നടന്നിട്ടില്ല എന്നാണ് ആക്ഷേപം. പോലീസിന്‍റെ സംരക്ഷണം കൂടി കിട്ടതായതോടെ ഇവിടെ ദുരിതബാധിതരും വലിയ ഭയാശങ്കയിലാണ്

You might also like

-