മായം കലര്‍ന്ന 70 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു
എസ്.ടി.എസ് കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ് കേര 3 ഇന്‍ 1, എസ്.ടി.എസ് പരിമിത്രം തുടങ്ങിയ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.
തിരുവനതപുരം സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. നിരോധിക്കപ്പെട്ട വെളിച്ചെണ്ണകള്‍ വില്‍ക്കുന്നതും സംഭരിച്ച് വെക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു.
ഈ വര്‍ഷം നേരത്തെ 96 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചിരുന്നു. ഇതു കൂടാതെയാണ് 70 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി നിരോധിച്ചത്. ഇതോടെ നിരോധിച്ച ബ്രാന്‍ഡുകളുടെ എണ്ണം 170 ആയി. ക്രിസ്തുമസ് പുതുവത്സര വിപണിയില്‍ പരിശോധന കര്‍ശനമാക്കി. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്
.ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘിച്ച് മായം കലര്‍ത്തി ഉത്പാദിപ്പിച്ച വെളിച്ചെണ്ണകളാണ് നിരോധിച്ചത്. സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിക്കുന്ന കമ്പനികളെ നിരോധിച്ചു കൊണ്ടാണ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ഉത്തരവിറക്കിയത്. ഇവയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. എസ്.ടി.എസ് കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ് കേര 3 ഇന്‍ 1, എസ്.ടി.എസ് പരിമിത്രം തുടങ്ങിയ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.