കൊടിയ ചുടിനെത്തുടർന്നുള്ള ഹൃദയാഘാതം ബിഹാറിൽ 56 മരിച്ചു

കഠിനമായ ചുടിനെത്തുടർന്നുണ്ടായ ഹൃദയ ആഘാതത്തെ തുടർന്ന് 56 പേര് മരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു . കഠിനമായ ചുടു താങ്ങാനാവാതെ ഔരംഗബാദിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത് ഇവിടെ 32 പേര് മരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്‌തികരിച്ചിട്ടുണ്ട് , നവാഡയിൽ 7 വും ഗയയിൽ 17 പേരും മരിച്ചു

0

ബീഹാർ: ഗയയിലെ കഠിനമായ ചുടിനെത്തുടർന്നുണ്ടായ ഹൃദയ ആഘാതത്തെ തുടർന്ന് 56 പേര് മരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു . കഠിനമായ ചുടു താങ്ങാനാവാതെ ഔരംഗബാദിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത് ഇവിടെ 32 പേര് മരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിതികരിച്ചിട്ടുണ്ട് , നവാഡയിൽ 7 വും ഗയയിൽ 17 പേരും മരിച്ചു . നിരവധി പേരെ അമിത ചുടിനെത്തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔരംഗബാദ് ആശുപതിയിലെ സിവിൽ സർജൻ സുരേന്ദ്ര പ്രസാദ്പറഞ്ഞു മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട് നവാദ ജില്ലയിൽ 11 മരിച്ചതായി ജില്ലാ മജിസ്‌ട്രറ്റ് ഖുശ്അൽകുമാർ പറഞ്ഞു നിരവധി പേര് ഗുരുതരാവസ്ഥയിൽ ചികിത്സതേടി എത്തുന്നുണ്ട് യാസിയാബാദിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 11 പേര് മരിച്ചതായി എ എൻ എം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: വിജയ കൃഷ്ണ പ്രസാദ് പറഞ്ഞു അനുഗ്ര നാരായൺ മഗധ് മെഡിക്കൽ കോളേജിന്റെ രേഖ പ്രകാരം ഗയയിൽ ചൂട് ഹൃദയാഘാതം മൂലം 17 പേർ മരിച്ചിട്ടുണ്ട് . 6 പേർ ആശുപത്രിയിൽ 44 രോഗികൾ ആശുപത്രിയിൽ ചികിത്സയിലാണ്
പ്രദേശത്തു ഗുരുതര സാഹചര്യം നില നിൽക്കുന്നതിനാൽ ആശുപത്രികളിൽ വേണ്ടത്ര സൗകര്യമൊരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു
സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രികളിൽ സന്ദർശനം നടത്തി അമിത ചുടിനെത്തുടർന് ആളുകൾ മരിക്കാനിടയായ സഭാവംമനിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച മന്ത്രി ചൂടിന്റെ കാഠിന്യത്തിൽ കുറവ് വരുന്നതുവരെ ആളുകൾ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്നു നിർദ്ദേശിച്ചു. ആശുപത്രികളിൽ വേണ്ടത്ര മരുന്നുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കൂടിചേർത്തു ആശുപത്രികൾ അടിയന്തരമായി കൂടുതൽ ഡോക്റ്റർ മാരെ നിയമിക്കും
മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹം നാലു ലക്ഷം രൂപ വിതരണം ചെയ്യുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞു ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചു . പട്നയിലെ സ്‌കൂളുകൾ കഠിനമായ ചുടിനെത്തുടർന്നു ജൂൺ 19 വരെ അടച്ചിടാൻ വിദ്യാഭ്യാഭ്യസ വകുപ്പ് ഉത്തരവിട്ടു .പകൽ 51 ഡിഗ്രി മുതൽ 48 .8 ഡിഗ്രി സെൽഷ്യസ് വരെയാണ് ബിഹാറിൽ അനുഭവപ്പെടുന്നചൂട്

You might also like

-