പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു

ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്.

0

കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്. കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.312 സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തതെന്നാണ് ജോസ് പക്ഷത്തിന്‍റെ അവകാശവാദം. അതേസമയം സി എഫ് തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നിരുന്നു. പാര്‍ട്ടി പിളര്‍ന്നെന്നും എന്നാൽ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വര്‍ക്കിങ് ചെയര്‍മാൻ പി ജെ ജോസഫ് പ്രതികരിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരളാ കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സിഎഫ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

-