ദേശാഭിമാനി റസിഡൻറ് എഡിറ്റർ പിഎം മാനോജിനെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

ദേശാഭിമാനി റസിഡൻറ് എഡിറ്റർ പിഎം മാനോജിനെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഏറു വരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി മുൻകയ്യെടുത്താണ് മനോജിനെ സ്വന്തം ഓഫീസിൽ നിയമിച്ചത്

0

തിരുവനന്തപുരം:ചീഫ് എഡിറ്റർ പി രാജീവുമായുള്ള ഭിന്നതയെ തുടർന്നു ദേശാഭിമാനി റസിഡൻറ് എഡിറ്റർ പിഎം മാനോജിനെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഏറു വരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി മുൻകയ്യെടുത്താണ് മനോജിനെ സ്വന്തം ഓഫീസിൽ നിയമിച്ചത്.റസിഡൻറ് എഡിറ്ററുടെ പലതീരുമാനങ്ങൾക്കുമെതിരെ പാർട്ടിക്ക് പരാതി കിട്ടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുണ്ടായിരുന്ന മനോജ് മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലേക്ക് മാറാനുള്ള ശ്രമം നടത്തി. എന്നാൽ ദേശാഭിമാനിയിൽ നിന്ന് മറ്റ് പദവികളിലേക്ക് പോകുന്നതിനോട് കോടിയേരി ബാലകൃഷ്ണന് യോജിപ്പുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മനോജിനെ ദേശാഭിമാനിയിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. അതിനിടെയാണ് തൻറെ ഓഫീസിൽ ഒഴിവുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മനോജിനെ നിയമിക്കാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.

മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി. വേലായുധൻ വ്യക്തിപരമായ കാരണങ്ങളാൽ അടുത്തിടെ രാജിവെച്ചിരുന്നു. ഇതോടെ പി.ആർഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിക്കുകയായിരുന്നു. തന്നെ റസിഡൻറ് എഡിറ്റ‌ർ സ്ഥാനത്തും നിന്നും മാറ്റിയതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ പദവി ഏറ്റെടുക്കാനായി ദേശാഭിമാനിയിൽ നിന്നും അവധി എടുത്തതാണെന്നും മനോജ്പറഞ്ഞു

You might also like

-