സിറിയയില്‍ വ്യോമാക്രമണം; 44പേര്‍ കൊല്ലപ്പെട്ടു..ആക്രമണത്തിനു പിന്നില്‍ റഷ്യ?.

ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് സംശയം . എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചു

0

സിറിയയിലെ ഇദ് ലീബിലുണ്ടായ വ്യോമാക്രമണത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചു.സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള ഇദ് ലീബ് പ്രവിശ്യയിലെ സര്‍ദാന ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നത്. ഈ വര്‍ഷം സിറിയിയല്‍ ഒരു ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന സംഭവമാണിത്. കൊല്ലപ്പെട്ടവരില്‍ 11 സ്ത്രീകളും 6 കുട്ടികളുമുണ്ട്. സര്‍ദാനയിലെ മസ്ജിദിനടുത്ത മാര്‍ക്കറ്റായിരുന്നു ആക്രമണത്തിലെ ലക്ഷ്യമെന്ന് സിറിയയിലെ സേവനഗ്രൂപ്പായ വൈറ്റ് ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു.

റമദാന്‍ ഇഫ്താര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയില്‍ പതിനായിരക്കണക്കിന് വിമത പോരാളികള്‍ ഒളിച്ചുതാമസിക്കുന്ന ഇടമാണ് ഇദ് ലീബ്. നിരവധി സാധാരണ ജനങ്ങളും രക്ഷതേടി ഇദ് ലിബില്‍ കഴിയുന്നുണ്ട്. റഷ്യയുടെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ചു.

You might also like

-