ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ഭ്രാ​ന്തി​ന് ചി​കി​ത്സ വേണം:ആ​ന​ന്ദ് ശ​ർ​മ

0

ജോ​ധ്പു​ർ: ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ഭ്രാ​ന്തി​ന് ചി​കി​ത്സ വേ​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ. ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യി​ൽ വി​ക​സ​ന​മു​ണ്ടാ​യ​തെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഭ്രാ​ന്തി​ന് ചി​കി​ത്സ തേ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ ഒ​രു വ​ലി​യ രാ​ജ്യം ആ​യി​ട്ടി​ല്ല. ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നു മു​ൻ​പ് ത​ന്നെ ഇ​ന്ത്യ ഒ​രു സാ​ന്പ​ത്തി​ക ശ​ക്തി​യാ​യി മാറി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ൻ​പ് ഇ​ന്ത്യ​യി​ൽ ഐ​ഐ​ടി​ക​ളും ഐ​ഐ​എ​മ്മു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നു​മു​ൻ​പ് ഇ​ന്ത്യ​യി​ൽ യാ​തൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ അ​വ​ർ ഭ്രാ​ന്തി​ന് ചി​കി​ത്സ തേ​ട​ണ​മെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ നാ​ല് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും ആ​ന​ന്ദ് ശ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു

You might also like

-