ശബരിമലയിലെ അക്രമം നായികരിച്ച് ശ്രീധരൻ പിള്ള ‘ജുഡീഷ്യല്‍ അന്വേഷണം വേണം’ വീണ്ടും നിയമ ലംഘനത്തിന് ആഹ്വാനം

നിലയ്ക്കലില്‍ യുവമോര്‍ച്ചയുടെ തിരഞ്ഞെടുക്കപ്പെട്ട 41 സന്നദ്ധ ഭടന്മാര്‍ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കും. 41 ദിവസമാണ് ശബരിമലയില്‍ വ്രതം എടുക്കുന്നത്. അതിനാലാണ് 41 ഭടന്മാരായി ചുരുക്കുന്നത്. എല്ലാ ദിവസവും അത്തരത്തിലുള്ള നിയമ നിഷേധങ്ങള്‍ നടക്കും. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യട്ടെ. അതിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

0

പത്തനംതിട്ട :ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടത്തിയ സമരത്തിന്റെ മറവിൽ സംഘപരിവാർ സംഘടനകൾ അഴിച്ചുവിട്ട അക്രമത്തെ നയികരിച്ചു ശബരിമലയില്‍ പൊലീസുകാര്‍ക്കെതിരേയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും വ്യാപക അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് കുറ്റപെടുത്തിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ലാത്തിച്ചാര്‍ജിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പിള്ള ആവശ്യപ്പെട്ടു.

പമ്പയിലും നിലക്കലിലും സമരം സമാധാനപരമായിരുന്നുവെന്നും അക്രമത്തിലെത്തിച്ചത് പൊലീസാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.പ്രാര്‍ത്ഥന സമരം നടത്തിയ ഭക്തരുടെ സമരപന്തല്‍ പൊളിച്ചു മാറ്റാന്‍ പൊലീസിന് അധികാരം നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണം. ഹിന്ദുമത വിശ്വാസിയല്ലാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടികളാണ് അക്രമങ്ങള്‍ക്ക് കാരണമായത്. നിയമാനുസൃതമായി പൊലീസിനുള്ള അധികാരം എന്താണ്. അധികാരത്തിന് അപ്പുറത്തേക്ക് അതിരുകടന്നു വന്നാല്‍ പൊലീസിനെ മാനിക്കേണ്ട ആവശ്യം ഉണ്ടോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു
ശബരിമലയിലെത്തുന്ന യുവതികളെ തടയാനായി അയ്യപ്പഭക്തമാരുടെ വേഷംമാറി എത്തണമെന്ന സംഘപരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ആഹ്വാനം നടത്തുന്നതിന്റെ തെളിവുകള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്താക്കിയിരുന്നു. ഇരുമുടി കെട്ടുമായി ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ വരാന്‍ ആഹ്വാനം ചെയ്യുന്ന വാട്ട്സ് ആപ്പിലെ ശബ്ദസന്ദേശം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പുറത്തു വിട്ടു. തീര്‍ത്ഥാടക വേഷത്തില്‍ ശബരിമലയില്‍ എത്തണമെന്ന ശബ്ദസന്ദേശം ആര്‍എസ്എസ് നേതാവിന്റെയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.എന്നാല്‍, അക്രമത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരില്‍ ചുമത്താനാണ് ബിജെപി തന്ത്രം മെനയുന്നത്. ഇതിന്റെ ഭാഗമായാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് സൂചന.
.
നിലയ്ക്കലില്‍ യുവമോര്‍ച്ചയുടെ തിരഞ്ഞെടുക്കപ്പെട്ട 41 സന്നദ്ധ ഭടന്മാര്‍ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കും. 41 ദിവസമാണ് ശബരിമലയില്‍ വ്രതം എടുക്കുന്നത്. അതിനാലാണ് 41 ഭടന്മാരായി ചുരുക്കുന്നത്. എല്ലാ ദിവസവും അത്തരത്തിലുള്ള നിയമ നിഷേധങ്ങള്‍ നടക്കും. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യട്ടെ. അതിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, ശബരിമലയില്‍ സുപ്രീംകോടതി വിധി തടയാന്‍ സംഘടിത നീക്കം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന യുവതികളെ തടയുകയും അക്രമം അഴിച്ചുവിടുകയുമാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. ഇത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ പൊലീസിനെ വിന്യസിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പയിലേക്ക് തിരിച്ചു

You might also like

-