രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍.
പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ദില്ലി: രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനാണ് തീരുമാനം. മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത ജില്ലകള്‍ക്കാണ് പ്രഥമ പരിഗണന.
അതേസമയം കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.