തുഷാറിന് വീണ്ടും തിരിച്ചടി; കേസ് തീരാതെ യുഎഇ വിടാനാവില്ല

യു.എ.ഇ പൌരന്‍റ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ കോടതി തള്ളി.

0

വണ്ടി ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. യു.എ.ഇ പൌരന്‍റ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ കോടതി തള്ളി. അജ്മാന്‍ കോടതിയാണ് അപേക്ഷ തള്ളിയത്. ഇതോടെ തുഷാറിന് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ല.

നാസില്‍ അബ്ദുല്ലയോടും പ്രതി തുഷാര്‍ വെള്ളാപ്പള്ളിയോടും വ്യാഴാഴ്ച വീണ്ടും എത്താനാണ് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം നല്‍കുകയായിരുന്നു.

ഒത്തുതീര്‍പ്പ് ശ്രമം തുടരുകയാണ്. ഇന്നലെ ഷാര്‍ജയിലെ ഒരു ഷോപ്പിങ്മാളില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍, യു.എ.ഇയിലെ എസ്.എന്‍.ഡി.പി അനുഭാവ സംഘടനയായ സേവനത്തിന്‍റെ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ പിരിഞ്ഞു.

You might also like

-