നേര്യമംഗലം പവ്വർ ഹൗസിൽ അഗ്നിബാധ കോടികളുടെ നാശനഷ്ടം

ട്രാൻസ് ഫോർമാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിലയത്തിലാകെ തീ പടരുകയുമായിരുന്നു

0

ഇടുക്കി : നേര്യമംഗലം പവ്വർ ഹൗസിൽ അഗ്നിബാധ . പവ്വർ ഹൗസിൽ വൈദുതി പ്രസരണ നിലയത്തിലാണ് രാത്രി 7 :30 ത്തോടെ തീപടർന്നത്. നിലയത്തിലെ( വൈദ്യുതി ഉൽപാദിച്ച പുറത്തേയ്ക്ക് അയക്കുന്ന യഡർ  (Yader) യിൽ ഉള്ള) 10 എം വി എ ട്രാൻ ഫോർമാരിൽ ആണ് അഗ്നി ബാധയുണ്ടായത് .ട്രാൻസ് ഫോർമാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിലയത്തിലാകെ തീ പടരുകയുമായിരുന്നു .ട്രാൻസ് ഫോമർ പൊട്ടിത്തെറിച്ചപ്പോൾ അതിനുള്ളിലെ ഓയിൽ പ്രദേശമാകെ വ്യാപിക്കുകയൂം മറ്റിടങ്ങളിലേക്ക് തീപടരുകയുമായിരുന്നു . ജീവനക്കാരും അടിമാലിയിൽ നിന്നും കോതമംഗലത്തുനിന്നും എത്തിയ അഗ്നി ശമന സേന അംഗങ്ങളും ജീവനക്കാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്ര വിധേയമാക്കിയത് .

നിലയത്തിലെ 110 കെ.വി വൈദുതിലൈൻ പൊട്ടി ട്രാൻസ്ഫോമറിൽ വീണതാണ് തീപിടിക്കാൻ കാരണമായതയെന്ന് പ്രഥമിക നിഗമനം .    ഡ്യൂട്ടിയിൽ  ആരും ഇല്ലാത്തതുകൊണ്ട് ആളപായം ഒന്നുമില്ല. അഗ്നി ബാധയെ തുടർന്ന് വാൻ നാശനഷ്ടമുണ്ടാതായതാണ് വിവരം

You might also like

-