മാണി-ജോസഫ് തർക്കം: കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച ഇന്ന് കേരള കോൺഗ്രസ് പിളർപ്പിലേക്ക്

കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകുമെന്നും ആ സീറ്റ് ആർക്കു കൊടുക്കണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും അതിൽ ഇടനില നിൽക്കേണ്ടെന്നുമാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ്, ലീഗ് നേതാക്കൾ മാണിയെയും ജോസഫിനെയും കണ്ട് അനുനയചർച്ച നടത്തിയിരുന്നു. അതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര തർക്കം അവർ തന്നെ തീർക്കട്ടെ എന്ന നിലപാടിലേക്ക് കോൺഗ്രസ് മാറിയത്.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണം. അതില്ലെങ്കിൽ പാർട്ടിക്ക് കിട്ടുന്ന സീറ്റ് തനിക്ക്

0

കൊച്ചി: ലോക്സഭ സീറ്റിനെ ചൊല്ലിയുള്ള മാണി – ജോസഫ് തർക്കത്തിനിടെ കോൺഗ്രസിന്റെ മാണിയുമായുള്ള സീറ്റ് വിഭജന ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രം എന്ന തീരുമാനം ഉറപ്പിയ്ക്കാനാണ് കോൺഗ്രസ് നീക്കം. ഇക്കാര്യത്തിൽ ഇരു പാർട്ടിയുടെയും നേതാക്കൾ തമ്മിൽ അനൗപചാരിക ധാരണ ആയതായും സൂചനയുണ്ട്.രണ്ട് സീറ്റ് വേണം എന്ന ആവശ്യത്തിൽ നിന്ന് മാണി പിൻവാങ്ങിയേക്കുമെന്നാണ് സൂചന. എന്നാൽ അധിക സീറ്റ് ഇല്ലെങ്കിൽ കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് തനിക്ക് വിട്ടു നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫ്.

കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകുമെന്നും ആ സീറ്റ് ആർക്കു കൊടുക്കണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും അതിൽ ഇടനില നിൽക്കേണ്ടെന്നുമാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ്, ലീഗ് നേതാക്കൾ മാണിയെയും ജോസഫിനെയും കണ്ട് അനുനയചർച്ച നടത്തിയിരുന്നു. അതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര തർക്കം അവർ തന്നെ തീർക്കട്ടെ എന്ന നിലപാടിലേക്ക് കോൺഗ്രസ് മാറിയത്.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണം. അതില്ലെങ്കിൽ പാർട്ടിക്ക് കിട്ടുന്ന സീറ്റ് തനിക്ക് നൽകണം. ഇതാണ് ജോസഫിന്റെ ആവശ്യം. ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് പലതവണ വ്യക്തമാക്കുകയും ചെയ്തു. ജോസഫിന്റെ ഈ നീക്കത്തിൽ തട്ടിയാണ് ആദ്യഘട്ട ചർച്ച തീരുമാനം ആകാതെ പിരിഞ്ഞത്

You might also like

-