പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു,ഗുവാഹത്തിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
ഇന്‍ര്‍നെറ്റ് നിരോധവും കര്‍ഫ്യൂവും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്‍ര്‍നെറ്റ് നിരോധനത്തിനു പുറമെ ഇന്നലെ രാത്രി മുതല്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് സര്‍വീസുകളും നിര്‍ത്തലാക്കി.
ഡൽഹി : പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു. ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അസം സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയിലും മേഘാലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഗുവാഹത്തിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായി തുടരുന്ന അസമില്‍ കേന്ദ്രം ഇന്ന് 20 കമ്പനി സൈന്യത്തെ കൂടി വിന്യസിക്കും. ഇന്‍ര്‍നെറ്റ് നിരോധവും കര്‍ഫ്യൂവും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്‍ര്‍നെറ്റ് നിരോധനത്തിനു പുറമെ ഇന്നലെ രാത്രി മുതല്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് സര്‍വീസുകളും നിര്‍ത്തലാക്കി.പ്രതിഷേധം കനത്തതോടെ ഷില്ലോങില്‍ സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘാലയിലും ഗുവാഹത്തിയിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അസമിലിലെ ചബുവയില്‍ പ്രതിഷേധക്കാര്‍ ഒരു ബാങ്ക് കത്തിച്ചു. സ്ഥലത്തെ എം.എല്‍.എയുടെ വീടിന് തീയിട്ടതിന് പിന്നാലെയാണിത്. ദീബ്രൂഗഡില്‍ എസ്ടിസി ബസിന് പ്രതിഷേധക്കാര്‍ തീയിട്ടു. അനിശ്ചിതകാലത്തേക്കാണ് അസമിലെ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ മേഘാലയ മുഖ്യമന്ത്രി കോണറാഡ് സാഗ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ എത്താനാകാഞ്ഞതോടെയാണ് കൂടിക്കാഴ്ച മാറ്റിയത്. സമാധാനം പാലിക്കണമെന്നും അസമിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായും അസം ഗവര്‍ണറ്‍ ജഗദീഷ് മുഖി പറഞ്ഞു.
ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അസം സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനിടെ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ സമരം അവസാനിപ്പിക്കുകയാണെന്ന് ത്രിപുര പൌരത്വ ഭേദഗതി ബില്ല് സംയുക്ത സമരസമിതി അറിയിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്