ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്തെന്ന് ആരോപണമുയർന്ന സാവന്തിന്റെ മാതാപിതാക്കൾആത്മഹത്യ ചെയ്തു

കൊളശ്ശേരി കളരിമുക്കിൽ നാമത്ത് വീട്ടിൽ ഹരീന്ദ്രൻ, ഭാര്യ ശാഖി എന്നിവരാണ് മരിച്ചത്.

0

കണ്ണൂർ: കൊളശ്ശേരിയിൽ രണ്ട് വർഷം മുൻപ് കൊലയാളി ഗെയിം ആയ ബ്ലൂ വെയിൽ കളിച്ച് ആത്മഹത്യ ചെയ്തെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കൊളശ്ശേരി കളരിമുക്കിൽ നാമത്ത് വീട്ടിൽ ഹരീന്ദ്രൻ, ഭാര്യ ശാഖി എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. അതേസമയം സാവന്തിന്റെ ആത്മഹത്യ ബ്ലൂ വെയിൽ ഗെയിമിൽ കുടുങ്ങിയല്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. 2017 ലാണ് സാവന്ത് മരിച്ചത് മകന്റെ മരണത്തിൽ മനംനൊന്താണ് മാതാപിതാക്കൾ ആത്മഹത് ചെയ്തെന്നാണ് പൊലീസ് നിഗമനം.

You might also like

-