പ്രോ​ടെം സ്പീ​ക്കർ നിയമനം കോൺഗ്രസ്സ് കോടതിയിലേക്ക്

0

ബം​ഗ​ളൂ​രു: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച വി​ശ്വാ​സ​വോ​ട്ട് ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക​യിലെ പ്രോ​ടെം സ്പീക്കർ നിയമനത്തിനെതിരെയും കോൺഗ്രസ് നിയമനടപടി ആവശ്യപ്പെട്ടു. മു​ൻ സ്പീ​ക്ക​റും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ കെ.​ജി. ബൊ​പ്പ​യ്യ​യെ പ്രോ​ടെം സ്പീക്കർ ആയി നിയമിച്ചതിനെതിരെയാണ് കോൺഗ്രസ് ഹർജി നൽകിയത്.

നിയമനത്തിന് പിന്നാലെ തന്നെ ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഗ​വ​ർ​ണ​ർ പ്രോ​ടെം സ്പീ​ക്ക​റെ നി​യ​മി​ച്ച​തെ​ന്നായിരുന്നു കോ​ൺ​ഗ്ര​സിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വീണ്ടും പരമോന്നത നീതിപീഠത്തെ സമീപിച്ചത്. പക്ഷപാതം കാട്ടിയതിന് കോടതി മുൻ‌പ് വിമർശിച്ചയാളാണ് ബൊപ്പയ്യ എന്നാണ് ഹർജിയിലെ പ്രധാന വിമർശനം. മുതിർന്ന അംഗത്തെ പ്രോ​ടെം സ്പീക്കർ ആക്കണമെന്ന് മാത്രമായിരുന്നു കോടതിയുടെ ഉത്തരവെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിന്‍റെ പ്രതിനിധിയായ സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം ആർ.വി.ദേശ് പാണ്ഡെയാണ് നിയമിതനാകേണ്ടതെന്നും കോൺഗ്രസ് ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതിനിടെ, ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് എ​ങ്ങ​നെ വേ​ണ​മെ​ന്ന് പ്രോ​ടെം സ്പീ​ക്ക​ർക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും സ​ഭ​യി​ലെ മു​തി​ർ​ന്ന അം​ഗ​ത്തെ പ്രോ​ടെം സ്പീ​ക്ക​റാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നുവെന്നും ഇ​ത് ഉ​ത്ത​ര​വി​ൽ ഉ​ൾ​പ്പെ​ടു​ത്താതിരുന്ന​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ, ബൊ​പ്പ​യ്യ​യെ നി​യ​മി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​രാ​ജ്പേ​ടി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ബൊ​പ്പ​യ്യ. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ വി​ശ്വ​സ്ത​ൻ​കൂ​ടി​യാ​ണ് അദ്ദേഹം. 2011ൽ ​യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നുള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച 11 എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​റാ​യി​രു​ന്ന ബൊ​പ്പ​യ്യ അ​യോ​ഗ്യ​രാ​ക്കി​യി​രു​ന്നു. ഈ ​ന​ട​പ​ടി​യെയാണ് സു​പ്രീം​കോ​ട​തി അന്ന് ചോദ്യം ചെയ്തത്.

You might also like

-