ഡിജിപി നിയമനാധികാരം യുപിഎസ്‌സിക്ക് വിടാന്‍ സുപ്രീംകോടതി വിധി. സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസ് മേധാവിമാരെ തെരഞ്ഞടുക്കുന്നത് തടഞ്ഞു കൊണ്ടാണ് പുതിയ വിധി.സംസ്ഥാന പോലീസ് മേധാവി / ഡിജിപി പദവികളിൽ താത്കാലിക (ആക്ടിങ്) നിയമനം പാടില്ല

0

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതിയുടെ മാർഗ്ഗ രേഖ.ഡിജിപി വിരമിക്കുന്നതിന് മൂന്നു മാസം മുന്‍പ് പുതിയ പട്ടിക തയാറാക്കണം. ഈ പട്ടിക യുപിഎസ്‌സിക്ക് സംസ്ഥാന സര്‍ക്കാര്‍ അയക്കണം. ഇതില്‍ നിന്നും യുപിഎസ്‌സി പാനല്‍ തയാറാക്കണം. ഈ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.ഇടക്കാലത്തേക്ക് ഡിജിപിമാരെ നിയമിക്കരുതെന്നും ഒരാള്‍ക്ക് രണ്ടു വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി പ്രകാശ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി
സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതിയുടെ മാർഗ്ഗ രേഖ..

നിലവിൽ ഉള്ള പോലീസ് മേധാവി വിരമിക്കുന്നതിന് മുമ്പ് തന്നെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കണം കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും സംസ്ഥാന പോലീസ് മേധാവി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി നടപ്പിലാക്കിയില്ല എന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു .

You might also like

-