നിങ്ങള്‍ക്കെത്ര ഫ്‌ളെക്‌സുകള്‍ വേണമെങ്കിലും ഞങ്ങള്‍ തരാം, പകരം ആ ജീവന്‍ തിരിച്ചുതരാന്‍ പറ്റുമോ?’: എസ്ഡിപിഐയോട് എം സ്വരാജ്: ‘അഭിമന്യുവിനെ കുത്തിക്കൊന്നിട്ട് ന്യായം പറയാന്‍ നില്‍ക്കുന്നവരെ അറപ്പോടെ ആട്ടിയകറ്റണം’

0

തിരുവനന്തപുരം: ഒരു വിദ്യാര്‍ത്ഥിയെ പിടിച്ചുനിര്‍ത്തി കുത്തിക്കൊന്നിട്ട് ന്യായം പറയാന്‍ നില്‍ക്കുന്നവരെ അറപ്പോടെ ആട്ടിയകറ്റുകയാണ് വേണ്ടതെന്ന് എം സ്വരാജ് എംഎല്‍എ.
അഭിമന്യുവിനെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കുത്തിയതെന്ന് പറയുന്നവര്‍ ഏത് കാലത്താണ് ജീവിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസിക്ക് മറുപടിയായി സ്വരാജ് ചോദിച്ചു.

”ആ ക്യാമ്പസില്‍ ആരാണ് പുറത്തുനിന്നുണ്ടായിരുന്നത്. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിനായി എസ്എഫ്‌ഐക്കാര്‍ അവിടെ ഉണ്ടായിരുന്നു. കെഎസ്യുക്കാരും അവിടെ ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും ഉണ്ടായില്ലല്ലോ. അവിടെയൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.”

”എസ്ഡിപിഐ ക്രിമിനല്‍ സംഘം കുത്തികൊല്ലുകതന്നെയായിരുന്നു. ഒരു ഫ്‌ളെക്‌സ് കീറിയെന്നും പറഞ്ഞാണോ നിങ്ങളൊരു ജീവനെടുത്തത്. പകരം നിങ്ങള്‍ക്കെത്ര ഫ്‌ളെക്‌സുകളും വേണമെങ്കിലും ഞങ്ങള്‍ തരാം. പകരം ആ ജീവനെ തിരിച്ചുതരാന്‍ പറ്റുമോ.”. സ്വരാജ് ചോദിക്കുന്നു.

സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കുത്തിയതെന്നും കുട്ടികളെ ആക്രമിക്കുമ്പോള്‍ രക്ഷിതാക്കളും ബന്ധുക്കളും എത്തുന്നത് സ്വാഭാവികമാണെന്നുമാണ് മജീദ് ഫൈസി പറഞ്ഞത്.

You might also like

-