ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പോലീസ് ?
ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്
പത്തനംതിട്ട| ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വനമേഖലയിലാണ് അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, 32കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ട്. വസ്ത്രങ്ങൾ കീറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത് . കൃത്യം നടന്നത് പത്തനം തിട്ട ജില്ലയുടെ അതിർത്തിയിലായതിൽ പത്തനതിട്ട ജില്ലാ പോലീസ് മേധാവിയും സംഘവും പ്രദേശത്ത് എത്തും . പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ