കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യപിച്ചു . വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും

തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും

0

ഡൽഹി |കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചു ധാരണയായി . വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. തൃശൂരില്‍ കെ മുരളീധരന്‍ ആണ് യുഡിഎഫിന് വേണ്ടി മത്സരിക്കുക. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം.സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.

തെലങ്കാന, കർണാടക, കേരളം, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ്, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലേക്കുള്ള 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്..

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍: കാസര്‍ഗോഡ് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര -ഷാഫി പറമ്പില്‍, വയനാട് -രാഹുല്‍ ഗാന്ധി, കോഴിക്കോട് -എംകെ രാഘവന്‍ , പാലക്കാട്-വികെ ശ്രീകണ്ഠന്‍, ആലത്തൂര്‍ -രമ്യ ഹരിദാസ്, തൃശൂര്‍- കെ മുരളീധരന്‍,ചാലക്കുടി- ബെന്നി ബെഹന്നാന്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്, തിരുവനന്തപുരം- ശശി തരൂര്‍.

പ്രഖ്യാപിച്ച ആകെ 39 സ്ഥാനാർത്ഥികളിൽ 16 പേർ കേരളത്തിൽ നിന്നും ഏഴ് പേർ കർണാടകയിൽ നിന്നും ആറ് ഛത്തീസ്ഗഡിൽ നിന്നും ആറ് തെലങ്കാനയിൽ നിന്നും 4 പേർ തെലങ്കാനയിൽ നിന്നും രണ്ട് മേഘാലയയിൽ നിന്നും ത്രിപുര, നാ​ഗാലാന്റ്, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്ന്ഓരോരുത്തരുമാണ്. 39 പേരിൽ 24 പേർ എസ്‌സി, എസ്എടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരും 15 പേർ പൊതുവിഭാഗത്തിൽപ്പെട്ടവരുമാണ്.

You might also like

-