കുതിര കച്ചവടം ഭയന്ന് ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ മാ​റ്റി.

0

ബം​ഗ​ളു​രു: ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ അ​വി​ടെ​നി​ന്നു മാ​റ്റി. രാ​ത്രി വൈ​കി ര​ണ്ടു ബ​സു​ക​ളി​ലാ​യാ​ണ് എം​എ​ൽ​എ​മാ​രെ ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്. കൊ​ച്ചി​യി​ലേ​ക്കാ​ണ് ബ​സു​ക​ൾ പോ​കു​ന്ന​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​പ്പോ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്കാ​ണു യാ​ത്ര​യെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ റോ​ഡു​മാ​ർ​ഗം കൊ​ച്ചി​യി​ലേ​ക്കു ത​ന്നെ കൊ​ണ്ടു പോ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

എം​എ​ൽ​എ​മാ​രെ മു​ഴു​വ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണു ത​ട​യി​ട്ട​ത്. എം​എ​ൽ​എ​മാ​രെ മാ​റ്റു​ന്ന​തി​നു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് എം​എ​ൽ​എ​മാ​രെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ല​ഭി​ച്ച സൂ​ച​ന. കൊ​ച്ചി​യി​ലെ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലേ​ക്ക് എം​എ​ൽ​എ​മാ​രെ മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹം. അ​തേ​സ​മ​യം, ഹൈ​ദ​രാ​ബാ​ദ്, പ​ഞ്ചാ​ബ്, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ സ്ഥ​ല​ങ്ങ​ളും എം​എ​ൽ​എ​മാ​രെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​രു​ന്നു.

You might also like

-