ആചാരപെരുമയിൽ ആറ്റുകാൽപൊങ്കാല
തിരുവന്തപുരം ഇന്ന് ആറ്റുകാൽ പൊങ്കാല. തലസ്ഥാനത്തെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ നിരന്നുകഴിഞ്ഞു. പത്തേകാലിനാണ് പണ്ടാരയടുപ്പിൽ തീപകരുക.
രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗത്തിന്റെ തോറ്റംപാട്ട് കഴിയുമ്പോള്‍ ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറും. 10.5ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരുമ്പോള്‍ ചെണ്ടമേളം മുഴങ്ങും. തുടര്‍ന്ന് ഭക്തരുടെ അടുപ്പുകളിലേക്ക് അഗ്നി കൈമാറിയെത്തുന്നതോടെ അനന്തപുരി അക്ഷരാര്‍ഥത്തില്‍ യാഗശാലയാകും. രണ്ടരയ്‍ക്കാണ് നൈവേദ്യം. രാത്രി 7.15ന് ദേവിദാസൻമാരായ കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത് നടക്കും. തുടര്‍ന്ന് ദേവി മണക്കാട് ശാസ്‍താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഒമ്പതിന് കാപ്പഴിച്ച് കുടിയളക്കിയ ശേഷമുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.