ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ ടോയ്‌ലെറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം പുരോഗമിക്കുന്നു

0

പാലക്കാട് ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ പരിശോധന മുറിയിലെ ടോയ്‌ലെറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.

കഴിഞ്ഞ ദിവസമാണ് വീടിനോടു ചോര്‍ന്ന് നവജാത ശിശുവിന്റെ ശരീരം കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

രോഗികള്‍ക്ക് ഉപയോഗിക്കാനുളള ശുചിമുറിയിലെ ക്ലോസറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതോടൊപ്പം മറുപിളളയും കണ്ടെത്തിയിരുന്നു. ഇതൊടെ ടോയ്‌ലെറ്റിനുള്‌ളില്‍ തന്നെ പ്രസവിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

പ്രസവത്തിന് തൊട്ട് മുമ്പോ തൊട്ട് ശേഷമോ ആയിരിക്കാം കുഞ്ഞ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. ശുചിമുറിയിലെ ക്ലോസറ്റില്‍ നിന്നും കണ്ടെത്തിയത് ഒരു പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ്.

ടോയ്‌ലെറ്റ് ബ്ലോക്കായതോടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കണ്ടെത്തുമ്പോള്‍ ഒരു ദിവസത്തെ പഴക്കമുമ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

You might also like

-