എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത13 കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്

0

കണ്ണൂർ : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത13 കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഈ കേസുകളില്‍ ഇക്കഴിഞ്ഞ 16ന് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ മറ്റൊരു സംഘവും കമറുദ്ദീനെ ചോദ്യം ചെയ്യും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമറുദ്ദീനെതിരെ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് വരെ പിടികൂടാനായില്ല. ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാവാത്തതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകയാണ്.പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ സൈനുല്‍ ആബിദീനും ഹിഷാമും മുങ്ങി. അന്വേഷണ സംഘം മുന്നുപേര്‍ക്കും ലൂക്കൌട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇത് വരെ പിടികൂടാനായില്ല. പിന്നീട് പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. മൂന്ന് പ്രതികളും മുങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാനാവാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നിക്ഷേപകരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

You might also like

-