തൃശൂരിൽ എക്സ്‍സൈസ് കസ്റ്റഡിയിലിരുന്ന് യുവാവ് മരിച്ചത് മർദ്ദനമേറ്റ്

മരിച്ച രഞ്ജിത്ത് കുമാറിന്റെ തലക്ക് പിറകിൽ മുറിവുണ്ട്. മുതുകിൽ മർദ്ദനമേറ്റതിന്റെ ക്ഷതങ്ങളും. 12 ക്ഷതങ്ങളാണ് കണ്ടെത്തിയത്. കൈമുട്ട് കൊണ്ട് ഇടിച്ചാൽ ഉണ്ടാകുന്നത് പോലെയുള്ളതാണ് ക്ഷതങ്ങൾ.

0

തൃശൂരിൽ എക്സ്സൈസ് കസ്റ്റഡിയിലിരുന്ന് യുവാവ് മരിച്ചത് മർദ്ദനമേറ്റെന്ന് സൂചന. പോസ്റ്റ്മാർട്ടത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍‌ പറഞ്ഞു. ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ നാളെയെ തയ്യാറാകൂ. മരിച്ച രഞ്ജിത്ത് കുമാറിന്റെ തലക്ക് പിറകിൽ മുറിവുണ്ട്. മുതുകിൽ മർദ്ദനമേറ്റതിന്റെ ക്ഷതങ്ങളും. 12 ക്ഷതങ്ങളാണ് കണ്ടെത്തിയത്. കൈമുട്ട് കൊണ്ട് ഇടിച്ചാൽ ഉണ്ടാകുന്നത് പോലെയുള്ളതാണ് ക്ഷതങ്ങൾ. പോസ്റ്റ്മാർട്ടത്തിലെ കണ്ടെത്തലുകൾ സംബന്ധിച്ച് ലഭ്യമാകുന്ന വിശ്വസനീയ സൂചനകൾ ഇങ്ങനെ. ആന്തരിക രക്ത സ്രാവമാണ് മരണ കാരണം. ബൂട്ടുകൊണ്ടുള്ള ചവിട്ടാവാം ഇതിന് കാരണമെന്നാണ് നിഗമനം. ഗുരുവായൂരിൽ നിന്നു രഞ്ജിത്തിന്നെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് എക്സ് സൈസിന്റെ രേഖകളിൽ ഉള്ളത്. എന്നാൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത സ്‌ഥലവും സമയവും സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ട്. എക്സ് സൈസ് കസ്റ്റഡിയിൽ വെച്ചു കൂടുതൽ സമയം രഞ്ജിത്ത് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടാകാം എന്നാണ് പോസ്റ്റു മാർട്ടത്തിലെ കണ്ടെത്തലുകൾ നൽകുന്ന സൂചന.

You might also like

-