സി വി വര്‍ഗീസ് ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്ന്, യൂത്ത് കോണ്‍ഗ്രസ്
"സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് വളരെ മനുഷ്യ സ്നേഹിയും, ഉദാരമതിയുമായ ആദരണീയ വ്യക്തിത്വമാണ്.നിർഭാഗ്യവശാൽ സി വി വർഗീസിന് ചിത്തഭ്രമത്തിന്റെ മൂർദ്ധന്യാവസ്ഥ ബാധിച്ചിരിക്കുകയാണ് വർഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാൻഡ് അമ്പാസിഡർ ആയി നിയമിക്കണം എന്നാണ് യൂത്ത് കോണ്ഗ്രസ്സിന്റെ അഭിപ്രായം, കഴിയുന്നില്ല എങ്കിൽ 110 k v ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്റ് നൽകി സുഖപ്പെടുത്തണം"
മൂന്നാർ | കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൂന്നാറില്‍ വന്‍കിട കയ്യേറ്റമുണ്ടെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷപ്രതികരണം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. സി വി വര്‍ഗീസ് കുറച്ചുകാലമായി ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ എസ് അരുണ്‍ പരിഹസിച്ചു. വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നിയമിക്കണമെന്ന് അരുണ്‍ പറയുന്നു. അല്ലങ്കില്‍ 110 സ് ലൈനില്‍ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി സുഖപ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പരിഹാസമുയര്‍ത്തി
“സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് വളരെ മനുഷ്യ സ്നേഹിയും, ഉദാരമതിയുമായ ആദരണീയ വ്യക്തിത്വമാണ്.നിർഭാഗ്യവശാൽ
സി വി വർഗീസിന് ചിത്തഭ്രമത്തിന്റെ മൂർദ്ധന്യാവസ്ഥ ബാധിച്ചിരിക്കുകയാണ് വർഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാൻഡ് അമ്പാസിഡർ ആയി നിയമിക്കണം എന്നാണ് യൂത്ത് കോണ്ഗ്രസ്സിന്റെ അഭിപ്രായം,
കഴിയുന്നില്ല എങ്കിൽ 110 k v ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്റ് നൽകി സുഖപ്പെടുത്തണം”:-അരുൺ പറഞ്ഞു
ഡീന്‍ കുര്യാക്കോസ് പാഴ്ജജന്മമമാണെന്നായിരുന്നു സി വി വര്‍ഗീസിന്റെ വിമര്‍ശനം. ഡീന്‍ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാന്‍ ശ്രമിക്കുന്നു . പന വളച്ചുകെട്ടി ഹീറോ ആകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിര്‍വൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി വി വര്‍ഗീസ് പ്രസ്താവിച്ചിരുന്നു.കഴിഞ്ഞദിവസം എംഎം മണി ഇടുക്കിക്ക് അപമാനനവും അധിക ബാധ്യതയുമാണെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നിരുന്നു. എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.