യോഗ ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തി :നരേന്ദ്രമോദി

0

ഡെറാഡൂണ്‍: ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്ക്കെടുത്തു സംസാരിക്കുയായിരുന്നു പ്രധാനമന്ത്രിഅതിവേഗം കുതിക്കുന്ന ലോകത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. സമാധാനം യോഗ ചെയ്യുന്നതിലൂടെ അനുഭവിക്കാന്‍ സാധിക്കും. ലോകത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി യോഗ മാറിയിരിക്കുകയാണ്. യോഗ എല്ലാവരും ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് അന്താരാഷ്ട്ര യോഗ ദിനം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ഉത്തരാഖണ്ഡില്‍ ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്രത്തില്‍ നടന്ന യോഗ ദിനാചരണത്തിലാണ് പ്രധാനമന്ത്രി ഇക്കുറി പങ്കെടുത്തത്. 50000ത്തോളം പേരാണ് ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

You might also like

-