ത്രിപുരയില്‍ വീണ്ടും രാഷ്ത്രീയ പകതീർക്കൽ  സിപിഐഎം നേതാവിനെ കഴുത്തറുത്തുകൊന്നു  

ഇതേ ദിവസ്സം തന്നെ ഒരു ടി.വി പത്രപ്രവർത്തകനുംനേരെയും  വടക്കൻ ത്രിപുരയിലെ ധർമനഗറിലും ആക്രമണം നടത്തുകയുണ്ടായി. ജിമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുമൻ ദെനാനാത്ന്   കഴുത്തിൽ  ആഴത്തിലുള്ള മുറിവുണ്ട്

0

ത്രിപുര:ഭരണമാറ്റത്തെത്തുടർന്ന്   ത്രിപുരയില്‍ തുടർന്നുവരുന്ന രാഷ്ത്രീയപകപോക്കലിൽ  ഒരു സി പി ഐ  എം നേതാവുകൂടിക്കൂല്ലപെട്ടു  കൊലചെയ്യപ്പെട്ടത്.സിപിഐഎം നേതാവ്  തപാസ് സുത്രധര്‍നെ  യാണ് ബി ജെ പി പ്രവർത്തകർ കഴുത്തറുത്ത   കൊലപ്പെടുത്തിയത്   തിങ്കളാഴ്ച രാത്രിയിൽ ഉക്കോകോട്ടി ജില്ലയിൽ പത്മബിൽ പ്രദേശത്ത് ഒരു വിവാഹത്തിൽ നിന്ന് മടങ്ങിവന്ന് വടക്കൻ ത്രിപുരയിലെ ഒരു ജില്ലാ പരിഷത്ത് അംഗം സുധധർ (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടക്കന്‍ ത്രിപുരയിലെ പനിസാഗര്‍ ബ്ലോക്കില്‍ 24 മണിക്കൂര്‍ പണിമുടക്കിന് സിപിഐഎം ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച രാവിലെയോടെ വിവാഹ വീടിന് നൂറുമീറ്റര്‍ അകലെയായി ഇയാളുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം നടന്ന് മൂന്നു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സിപിഐ എം ഇന്നലെ പ്രതിഷേധ ദിനം ആചരിച്ചു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പനിസാഗര്‍ സബ്ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ രജിബ് സുത്രധര്‍ വ്യക്തമാക്കി. രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ നാല് നേതാക്കളാണ് ഈ പ്രദേശത്ത് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെപ്പോലും പിടികൂടാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ധര്‍ ആവശ്യപ്പെട്ടു. കൂടാതെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ധര്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നില്‍ ബി ജെ പി ഗുണ്ടകളാണെന്ന് അഖിലേന്ത്യ ക്രിഷക് സഭ നേതാവ് ആരോപിച്ചു. 1981 മുതല്‍ സിപിഐഎം ന്റെ സജീവപ്രവര്‍ത്തകനും ജില്ലാ പരിഷത്ത് അംഗവുമായിരുന്നു കൊല്ലപ്പെട്ട തപാസ്

ഇതേ ദിവസ്സം തന്നെ ഒരു ടി.വി പത്രപ്രവർത്തകനുംനേരെയും  വടക്കൻ ത്രിപുരയിലെ ധർമനഗറിലും ആക്രമണം നടത്തുകയുണ്ടായി. ജിമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുമൻ ദെനാനാത്ന്   കഴുത്തിൽ  ആഴത്തിലുള്ള മുറിവുണ്ട്  .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മാണിക് സർകറും പ്രതിപക്ഷ എം എൽ എ മാറും  എംഎൽഎമാരും ചേർന്ന് സുധധറിന്റെ കുടുംബത്തെ സന്ദർശിച്ചു.

സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് നേതാവിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു

You might also like

-