EXCLUSIVE INVESTIGATION കൈയേറ്റങ്ങൾക്ക് കാവൽകാരായി വനം വകുപ്പ്.. മൂന്നാർ എല്ലപെട്ടി സംരഷിത വനമേഖലിൽ കൈയേറ്റം വ്യാപകം . ട്രക്കിങ്ങിന്റെ മറവിൽ നടക്കുന്ന കയറ്റത്തിനും വന്യമൃഗവേട്ടക്കും വനപാലകരുടെ ഒത്താശ
മൂന്നാർ വന ഡിവിഷന്റെ കിഴിൽ വരുന്ന എല്ലാപെട്ടി സംരക്ഷിത വനമേഖലയിലാണ് നിബിഡവനം വെട്ടിത്തെളിച്ചുള്ള കൈയേറ്റം . മുന്നാറിലെ സർക്കാർ ഭൂമി തട്ടിയെടുത്തവരിൽ പ്രമുഖനായ പമ്പുടയുടെ നേത്രുത്തലുള്ള കൈയേറ്റവഴി 500 ഏക്കറിലധികം വനഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട് . സംരക്ഷിത വനമേഖലയിൽ നടുക്കുന്ന കൈയേറ്റത്തിൽ ഉന്നത വനപാലകർക്കും പങ്ക്
മൂന്നാർ: സഹ്യപർവ്വതനിരയിലെ സംരക്ഷിത വന മേഖലയിൽപ്പെട്ട എല്ലപെട്ടിയിലാണ് ഭൂമികൈയേറ്റം വ്യപകമായിട്ടുള്ളത്. എല്ലപെട്ടി നിബിഢവനത്തിൽ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശത്താനാണ് കാഞ്ഞരമകാട് ,വനഭൂമി വെട്ടിത്തെളിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
മാട്ടുപ്പെട്ടിയിൽ നിന്നും എല്ലപെട്ടി എസ്റ്റേറ്റിൽ എത്തി ശേഷം വനത്തിലൂടെ കാൽനടയായി പത്തുകിലോമീറ്ററോളം യാത്ര ചെയ്താൽ കൈയേറ്റ ഭൂമിയിൽ എത്താം. തമിഴ് നാട് അതിര്‍ത്തിയിൽ നാലിടങ്ങളിലാണ് 25 മുതൽ 10 ഏക്കറോളം വരുന്ന ഫ്ളോട്ടുകളാണ് കൈയേറ്റക്കാർ വെട്ടിത്തെളിച്ച് കെട്ടിടങ്ങളും ടെന്റുകളും നിർമ്മിച്ചിട്ടുള്ളത്.
മുന്നാറിലെ സർക്കാർ ഭൂമി കൈയേറ്റക്കാരിൽ പ്രധാനിയുടേതാണ് എല്ലാപെട്ടി വനത്തിലെ ഏറ്റവും വലിയ കൈയേറ്റം. മുന്നാറിൽ പുഴകൈയേറി പെട്രോൾപമ്പ് സ്ഥാപിച്ചു പിന്നീട് വ്യാജപട്ടയത്തിന്റെ മറവിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈക്കലാക്കി ബഹുനില കെട്ടിടം നിർമ്മിച്ചിട്ടുള്ള ഇയാൾ എല്ലപെട്ടി വനത്തിൽ 25 ഏക്കറിലധികം വനമാണ് വെട്ടിത്തെളിച്ചിട്ടിട്ടുള്ളത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ കൈയേറ്റം വനം വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെയാണ് നടന്നിട്ടുള്ളത്. നൂറ്കണക്കിന് വൻമരങ്ങൾ വെട്ടിനശിപ്പിച്ചു തീയിട്ടു മാണ് ഭൂമിഇന്നത്തെ നിലയിൽ വിനോദ സഞ്ചാരകേന്ദ്രമായി പരിവർത്തനം ചെയ്തു വിനോദ
സഞ്ചാരകേന്ദ്രമായി മാറ്റിയിട്ടുള്ളത്. ഇവിടെ 25 ഏക്കറോളം സഥലത്താണ് ഗ്ലാസ് ഹൗസ് ബംഗ്ലാവ് എന്ന പേരിൽ ടൂറിസം പ്രൊജക്റ്റ് നിമ്മിച്ചിട്ടുള്ളത്.
ആധുനിക രീതിയിലുള്ള മുന്ന് കോട്ടേജ്ജുകളും അനുബന്ധ കെട്ടിടങ്ങളുമാണ് ഇവിടെ പണിതിട്ടുള്ളത്. കൂടാതെ ടെന്റുകള്‍ നിര്‍മ്മയ്ക്കുന്നതിനായി വേറെയും സ്ഥലം നിരപ്പാക്കിയിട്ടുണ്ട്. ഈ നിബിഢവനത്തില്‍ ഇയാള്‍ക്ക് 15 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നതാണ് അവകാശവാദം.
അതും തമിഴ് നാട് സർക്കാരിൽ നിന്നും ആദ്യം ട്രക്കിങ് എന്നപേരിൽ കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധിനിച്ചു തുടങ്ങിയ ടെന്റുകളാണ് ഇന്ന് 25 ഏക്കറിലധികം വ്യാപിച്ചു കെട്ടിട സമുച്ഛയങ്ങളായി മാറിയിട്ടുള്ളത് .
സ്ഥലത്തിന്റെ അതിര്ത്തി മാപ്പു പരിശോധിക്കുമ്പോൾ ഈ ഭൂമി
കേരളത്തിന്റെ തന്നെ ഭാഗമാണ്. ഭൂമി സംബന്ധമായ പരിശോധനക്ക് കേരളത്തിൽ നിന്നും വനം റവന്യൂ വകുപ്പു ഉദ്യോഗസ്ഥർ എത്തിയാൽ ഭൂമിക്ക് തമിഴ് നാട്ടില്‍ നിന്നും പട്ടയം ലഭിച്ചിട്ടുണ്ടെന്നും, തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ കേരളമാണെന്നുമാണ് കൈയേറ്റക്കാരുടെ വാദം.
എല്ലപെട്ടി എസ്റ്റേറ്റില്‍ നിന്നും 7 കിലോമീറ്റര്‍ ഉള്‍വനത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചലാണ് കേരളം തമിഴ്‌നാട് അതിര്‍ത്തിയിലെ ഈ മലമുകളില്‍ എത്താനാവു. ആദ്യം ട്രക്കിങ്ങിനു വിനോദ സഞ്ചാരികളെ കൊണ്ടുവന്നു വനത്തില്‍ ക്യാമ്പ് ചെയ്യിക്കും. ഇങ്ങനെ തുടര്‍ച്ചയായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ഭാഗമായി ഇടതൂര്‍ന്നു നിന്ന മരങ്ങള്‍ ഓരോന്നോരാന്നായി വെട്ടിവീഴ്ത്തുകയോ രാസപദാര്‍ത്ഥങ്ങള്‍ ഒഴിച്ച് ഉണക്കിയും തീയിട്ടു കത്തിച്ചും നശിപ്പിക്കും. ആദ്യം ചെറിയതോതില്‍ കൃഷി ആരംഭിക്കും, പിന്നീട് ചെറിയ ഷെട്ടുകള്‍ പിന്നെ ഹോംസ്റ്റേ പിന്നീട് ഹണിമൂണ്‍ കോട്ടജുകള്‍ അങ്ങനെ പോകുന്ന കയറ്റത്തിന്റെ പോക്ക്.
ഇവിടെനിന്നും ഒരു 300 മീറ്റർ സഞ്ചരിച്ചൽ വനത്തിനുള്ളിലെ മറ്റൊരു സുഖവാസ കേന്ദ്രം കാണാം, ഏകദേശം 15 ഏക്കർ വിസ്തൃതിയുള്ള ഈ വനഭൂമി കൈയ്യേറി വച്ചിട്ടുള്ളത് മുന്നാറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
ഇവിടെ ഒരു ഷെട്ടും ടെന്റുകൾ തീർക്കാനുള്ള സ്ഥലവും ചെത്തിയൊരുക്കി തറ നിരപ്പാക്കിയിട്ടുണ്ട്. രാത്രിയാകുമ്പോഴേക്കും ട്രക്കിങ്ങിനെത്തുന്ന വിനോദ സഞ്ചാരികളെകൊണ്ട് ഇവിടം നിറയും. നാലായിരം മുതൽ പതിനായിരം വരെയാണ് ഒരുദിവസം ഇവിടേ ഒരു രാത്രി തങ്ങുന്നതിന് വിനോദസഞ്ചാരികളിൽ നിന്നും കയ്യേറ്റക്കാർ ഈടാക്കുന്നത് .
പകൽ ഇവിടെയെത്തിയാൽ ചിലപ്പോൾ ഒന്നോ രണ്ടോ ആളുകളെ മാത്രമാണ് നമുക്ക് കാണാനാവുക. രാത്രിയിൽ ഇവിടെ ചില ദിവസങ്ങളിൽ 50 മുതൽ 100 വരെ ആളുകൾ എത്തി തമ്പടിക്കുന്നു.
ഇവിടെനിന്നും ഇരുന്നൂറ് മീറ്റർ സഞ്ചരിച്ചൽ മൂന്നാമത്തെ കൈയേറ്റസ്ഥലത്തെത്താം. ഇവിടെ വലിയ നിർമാണങ്ങൾ ഇല്ല, ചെറിയ കെട്ടിടങ്ങൾ മാത്രം. നുറിലധികം പേർക്ക് ഒരുമിച്ചു വന്നു ക്യാമ്പ് ചെയ്യത്തക്കരീതിയിൽ ഇവിടേയും ടെന്റുകൾക്കായി സ്ഥലം പരുവപ്പെടുത്തി ക്രമീകരിച്ചിരുക്കുന്നു. ഇതു പെരുമ്പാവൂർ സ്വദേശികളുടെ ഉടമസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഇവിടേയും പകൽ സമയത്തു രണ്ടോ മുന്നുപേർ മാത്രമാണുണ്ടാകുക. രാത്രിയിൽ ഉത്സവപ്പറമ്പിൽ ആളുകൂടിയതുപോലെ ആൾകൂട്ടം ഉണ്ടാകാറുണ്ടന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രിയിൽ മദ്യലഹരിയിൽ നൃത്തവും
പാട്ടുമെല്ലാം ഉണ്ട് .
വിനോദ സഞ്ചാരികളുടെ പോക്കറ്റിലെ പണം അനുസരിച്ചാണ് ഇവിടെ സൽക്കാരങ്ങൾ അരങ്ങേറുന്നത്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, കാട്ടിറച്ചി, രാത്രിയിൽ ട്രക്കിങ്ങിനൊപ്പം മൃഗവേട്ട, ഇങ്ങനെ പോകുന്നു ടെൻഡു ടൂറിസത്തിന്റെ ഗുണഗണങ്ങൾ .
ട്രക്കിങ്ങും ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കേരളത്തിലെയോ തമിഴ്നാട്ടിലേയോ സർക്കാർ ഉദ്യോഗസ്ഥർ മുതിർന്നിട്ടില്ല. കൈയേറ്റം നടക്കുന്നത് ഉൾകാട്ടിൽ ആയതിനാൽ പരാതി അന്വേഷിക്കാൻ പോലും ആരും മെനക്കെടാറില്ല. നാട്ടിലൊരു കർഷകൻ നട്ടു വളർത്തിയ ഒരു മരം വെട്ടിയാൽ നാഴികക്ക് നാൽപ്പതു വട്ടം കേസുമായി എത്തുന്ന വനപാലകർ സംരഷിത വനത്തിലെ നിയമലംഘനം കണ്ടില്ലന്നു നടിക്കുന്നു .
കഴിഞ്ഞ വർഷം തീ പടർന്നു നിരവധിപേർ മരിച്ച കൊരങ്ങണിമലയുടെ എതിർ വശമുള്ള മലയാണ് എല്ലപെട്ടി വനമേഖല. ഭൂമി ശാത്രപരമായ നിരവധി പ്രത്യേകതകൾ ഉള്ള ഈ പ്രദേശങ്ങളെല്ലാം ഇന്ന് കൈയേറ്റക്കാരുടെ പിടിയിലാണ്.
നിയമവിരുദ്ധമായ ട്രക്കിങ്ങിനൊപ്പം കൈയേറ്റവും തുടരുന്നതിനാല്‍ ഇവിടുത്തെ സ്വാഭാവിക വനത്തിന്റെ വിസ്തൃതി അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊരങ്ങളിലെ തീപിടുത്തത്തിന് ശേഷം കുറച്ചുനാള്‍ ട്രക്കിങ് നിരോധിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു വീണ്ടും നിയമവിരുദ്ധ ട്രക്കിങ്ങിന് സര്‍ക്കാര്‍ അനുമതി നല്‍കുകയാണുണ്ടായത്. കൊരങ്ങണി മലയിലെ അഗ്നി ബാധയ്ക്ക് കാരണം മലമുകളില്‍നിന്നും ആളിപ്പടരുന്ന തീയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തീയുടെ ഉറവിടം ഇവിടെ എന്നതിന് ഉത്തരമില്ല. കൊരങ്ങണിമലയിലെ അഗ്‌നിബാധക്ക് കാരണം ട്രക്കിങ് നടത്തിപ്പുകാരുടെ ഗുരുതര വീഴ്ചയാണെന്നത് പകല്‍ പോലെ വ്യകതമായതാണ്. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്താനോ ആരെയെങ്കിലും പിടികൂടുവാനോ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
മുന്നാറിലെ ഭൂമി കൈയേറ്റം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റ് വീർക്കുന്ന ഏർപ്പാടായതിനാൽ വനം കൈയേറ്റവും കഞ്ചാവ് കൃഷിയും വന്യമൃഗവേട്ടയും ഇനിയും ഇവിടെ അനുദിനം തുടരും.
കൈയേറ്റങ്ങൾക്ക് കാവൽകാരായി വനം വകുപ്പ്
മൂന്നാറില്‍നിന്നും മാട്ടുപ്പെട്ടി വഴി എല്ലപെട്ടി എസ്റ്റേറ്റില്‍ എത്തിയ ശേഷം ഏകദേശം പത്തുകിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാല്‍ എല്ലപെട്ടിയിലെ നിബിഡ വനമേഖലയില്‍ എത്താം. എസ്റ്റേറ്റില്‍ നിന്നും സഞ്ചരിച്ച് വനാതിര്‍ത്തിയില്‍ എത്തുമ്പോള്‍ വനവകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മരത്തില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അതിക്രമിച്ചു കടക്കുന്നത് ശിക്ഷാര്‍ഹമാണ്. അപകട മേഖലയാണ്, കാട്ട് പോത്തുകള്‍ സഞ്ചരിക്കുന്ന മേഖല സൂക്ഷിക്കുക എന്ന് തമിഴിലും ഇംഗ്ലീഷിലും സൂചനബോര്‍ഡുകള്‍. ചെക്ക് പോസ്റ്റ് പിന്നിട്ടാല്‍ വനംവകുപ്പിന്റെ ഫോറസ്‌റ് സ്റ്റേഷന്‍ ഇവിടെ മൂന്ന് നാലു വനപാലകരെ സുരക്ഷക്കായി നിയമിച്ചതായാണ് വനം വകുപ്പ് രേഖകള്‍. അതിക്രമിച്ചു വനത്തിലേക്ക് കടക്കുന്നവരെ തടയാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനുമാണ് വനപാലകരുടെ നിയോഗം. എന്നാല്‍ രണ്ടു ദിവസ്സം തുടര്‍ച്ചയായി ഞങ്ങളുടെ വാര്‍ത്ത സംഘം പ്രദേശത്ത് എത്തിയിട്ടും വനപാലകരെ ആരെയും ഇവിടെ കണ്ടെത്താനായില്ല. കാട്ടില്‍ നായാട്ടിനെത്തുന്നവരോ വനംകൊള്ളക്കെത്തുന്നവരോ തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവുമായി എത്തുന്നവരോ വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഈ ബോര്‍ഡ് കണ്ട് പിന്‍വാങ്ങുമെന്ന് സാരം.