കൊറോണ വൈറസിൻ്റെ എക്സ് ഇ (XE) വകഭേദം ഒരാളിൽ സ്ഥിരീകരിച്ചെന്ന മുംബൈ കോർപ്പറേഷൻ്റെ കണ്ടെത്തൽ തെറ്റെന്ന് സൂചന
കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് വകഭേദങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യയിലെ (ഇൻസകോഗ്) വിദഗ്ദരാണ് ജീനോം സീക്വൻസിനെ വിശകലനം ചെയ്തത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉടൻ നൽകിയേക്കും
മുംബൈ| കൊറോണ വൈറസിൻ്റെ എക്സ് ഇ (XE) വകഭേദം ഒരാളിൽ സ്ഥിരീകരിച്ചെന്ന മുംബൈ കോർപ്പറേഷൻ്റെ കണ്ടെത്തൽ തെറ്റെന്ന് സൂചന. എക്സ് ഇ സംശയിക്കുന്ന ജീനോം സീക്വൻസിങ്ങ് ഫലം വിശദമായി പരിശോധിച്ച കേന്ദ്ര ഏജൻസിയിലെ വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജീനോം സീക്വൻസ് എക്സ് ഇയ്ക്ക് സമാനമല്ലെന്നാണ് കണ്ടെത്തലെന്ന് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Story | aninews.in/news/national/#XEVariant #Covid_19 #COVID19
അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്സ് ഇ. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് എക്സ് ഇ വകഭേദം.